16-ാം നിയമസഭയുടെ ആദ്യസമ്മേളനം 21-ന്, അംഗങ്ങളുടെ സത്യപ്രതിജ്ഞ അന്ന്; സ്പീക്കർ തിരഞ്ഞെടുപ്പ് 22-ന്

Share our post

തിരുവനന്തപുരം: കേരളത്തിന്റെ പതിനാറാം നിയമസഭയുടെ ആദ്യസമ്മേളനം മേയ് മാസം 21-ാം തീയതി ചേരും. പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ അന്ന് നടക്കും. 22-ാം തീയതിയായിരിക്കും സ്പീക്കർ തിരഞ്ഞെടുപ്പ്. മേയ് 29-ന് ഗവർണറുടെ നയപ്രഖ്യാപനവും നടത്തും.

നിയമസഭാ തിരഞ്ഞെടുപ്പിൽ വൻവിജയം നേടിയെങ്കിലും മുഖ്യമന്ത്രി ആരാണെന്ന് പ്രഖ്യാപിക്കുന്നതിൽ കോൺഗ്രസിന് വലിയ കാലതാമസമുണ്ടായിരുന്നു.

ഫലം വന്ന് പതിനൊന്നാംദിവസമായ ഇന്നലെ (വ്യാഴാഴ്ച) ആണ് കോൺഗ്രസ് നിയമസഭാകക്ഷി നേതാവായി വി.ഡി. സതീശനെ ഹൈക്കമാൻഡ് പ്രഖ്യാപിച്ചത്.

ഇന്നലെ തന്നെ ഗവർണർ രാജേന്ദ്ര ആർലേക്കറെ കണ്ട് സതീശൻ, സർക്കാർ രൂപവത്കരണത്തിനുള്ള അവകാശവാദം ഉന്നയിച്ചിരുന്നു. തിങ്കളാഴ്ച്ച(18.05.26) രാവിലെയാണ് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സത്യപ്രതിജ്ഞ


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!