എസ്.എസ്.എൽ.സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.07% വിജയശതമാനം

Share our post

തിരുവനന്തപുരം: എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു. 99.07% ആണ് വിജയശതമാനം. 3.30 മുതൽ ഫലം സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റുകളിൽ ലഭ്യമാകും. 4,14,290 പേർ പരീക്ഷ എഴുതിയതിൽ
410456 പേർ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. 30,514 പേർ ഫുൾ എ പ്ലസ് നേടി.  ഐ.ടി. മിഷന്റെ 9188619958 എന്ന വാട്‌സാപ്പ് നമ്പറിലും ‘നമ്മുടെ കേരളം’ മൊബൈൽ ആപ്പിലും ഫലം ലഭിക്കും.

മാർച്ച് 5 മുതൽ മാർച്ച് 30 വരെയായിരുന്നു ഈ വർഷത്തെ പരീക്ഷകൾ നടന്നത്. ഏപ്രിൽ 14 മുതൽ മെയ് 2 വരെയായിരുന്നു മൂല്യനിർണയം.  സംസ്ഥാനത്തെ 3031 കേന്ദ്രങ്ങളിലായി 4,14,290 പേർ പരീക്ഷയെഴുതിയിരുന്നു. ലക്ഷദ്വീപിൽ ഒമ്പത് കേന്ദ്രങ്ങളിലായി 386 കുട്ടികളും പരീക്ഷയെഴുതി. ഗൾഫ് മേഖലയിൽ ഏഴു കേന്ദ്രങ്ങളിലായി 633 കുട്ടികൾ രജിസ്റ്റർ ചെയ്തെങ്കിലും പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തിൽ ഇവർക്ക് ഇളനുവദിക്കേണ്ടി വന്നു.

എസ്.എസ്.എൽ.സി. ഫലം ലഭിക്കുന്ന വെബ്‌സൈറ്റുകൾ

https://kbpe.kerala.gov.in

https://results.digilocker.gov.in

https://sslcexam.kerala.gov.in

https://thslcexam.kerala.gov.in/thslc

https://sslchiexam.kerala.gov.in

https://ahslcexam.kerala.gov.in

www.prd.kerala.gov.in

https://results.kite.kerala.gov.in


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!