കോഴിക്കോട് നഗരത്തിൽ ഒരു കിലോ എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ
കോഴിക്കോട്: നഗരത്തിൽ വൻ ലഹരിമരുന്ന് വേട്ട. പന്തീരങ്കാവ് ദേശീയപാത സർവീസ് റോഡിൽവെച്ച് ഒരു കിലോ എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ. പന്തീരങ്കാവ് പോലീസാണ് പ്രതികളെ പിടികൂടിയത്.
മലപ്പുറം പള്ളിക്കൽ ബസാർ സ്വദേശി മുഹമ്മദ് ഹർഷലാൽ (25), ചേലേമ്പ്ര സ്വദേശി ആദിൽഷാ (20), ഐക്കരപ്പടി സ്വദേശി മുഹമ്മദ് ഫർഹാൻ എന്നിവരാണ് അറസ്റ്റിലായത്. ഇവർ സഞ്ചരിച്ച കാറിൽ നിന്നും 26 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്.
ഡാൻസാഫ് അംഗങ്ങളായ എസ്‌ഐ മനോജ്, എഎസ്‌ഐ അഖിലേഷ്, പോലീസുകാരായ അഷിജിത്ത്, ദിനീഷ് എന്നിവരും പന്തീരങ്കാവ് പോലീസ് സ്റ്റേഷൻ എസ്‌ഐ ജാക്‌സൺ ജോയി, പ്രബേഷൻ എസ്‌ഐ വിനോദ്, പോലീസ് ഉദ്യോഗസ്ഥരായ പ്രഷിത്ത്, ദീപക്ക് കെ., എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.
