എന്തിന് ഒത്തുകൂടി? അർജുൻ ആയങ്കിയെയും സംഘത്തെയും റിസോർട്ടിൽനിന്ന് കസ്റ്റഡിയിലെടുത്ത് പോലീസ്

Share our post

കോതമംഗലം: ക്രിമിനൽ കേസുകളിൽ പ്രതിയും കണ്ണൂർ സ്വദേശിയുമായ അർജുൻ ആയങ്കിയും സംഘവും പോലീസ് കസ്റ്റഡിയിൽ. കോതമംഗലത്തെ ആഡംബര റിസോർട്ടിൽനിന്നാണ് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. വേറെ ഒൻപതുപേർ കൂടി ഇയാൾക്കൊപ്പം ഉണ്ടായിരുന്നു. ഇവരെ എല്ലാവരെയും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

ആഡംബര വാഹനം ഉൾപ്പെടെ മൂന്നുവാഹനങ്ങളിലായാണ് അർജുനും സംഘവും കോതമംഗലത്തിന് സമീപത്തെ റിസോർട്ടിലെത്തിയത്. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തുകയും അർജുൻ ഉൾപ്പെടെ പത്തുപേരെയും കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. ഇവരെ കോതമംഗലം പോലീസ് സ്‌റ്റേഷനിൽ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.

എന്തിന് റിസോർട്ടിലെത്തി, മറ്റ് എന്തെങ്കിലും പദ്ധതികളുണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങളാണ് പോലീസ് അന്വേഷിക്കുന്നത്. അർജുന് ഒപ്പം കസ്റ്റഡിയിലെടുത്ത മറ്റു രണ്ടുപേർക്ക് എറണാകുളത്തെ പ്രധാനപ്പെട്ട ക്വട്ടേഷൻ-ഗുണ്ടാ സംഘങ്ങളുമായി അടുത്തബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. വോട്ടെണ്ണലിന്റെ തലേദിവസം ഇവർ ഒത്തുകൂടിയത് എന്തിനെന്നാണ് പോലീസ് അന്വേഷിക്കുന്നത്. ആരുടെയും അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!