പരിസ്ഥിതിലോല വിജ്ഞാപനംകൊട്ടിയൂര്‍, ആറളം, ചെറുവാഞ്ചേരി വില്ലേജുകളില്‍ 27ന് ഹര്‍ത്താല്‍; വാഹനങ്ങളെ ഒഴിവാക്കും

Share our post

കണ്ണൂർ: പരിസ്ഥിതിലോല വിജ്ഞാപനത്തിൽ മലയോര ജനതയുടെ ആശങ്കയകറ്റാത്ത കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിലപാടിൽ പ്രതിഷേധിച്ച് 27ന് ആറളം, കൊട്ടിയൂർ, ചെറുവാഞ്ചേരി വില്ലേജുകളിൽ ഹർത്താൽ.

മൂന്നു വില്ലേജുകളിലും രൂപീകരിച്ച ജനകീയ ആക്ഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് ഹർത്താൽ. വാഹനങ്ങളെ ഒഴിവാക്കും. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെ കടകൾ അടച്ച് ജനങ്ങൾ സഹകരിക്കും.

ആറളം, കൊട്ടിയൂർ, ചെറുവാഞ്ചേരി വില്ലേജുകളിൽ ജനവാസംതന്നെ അസാധ്യമാകുന്ന തരത്തിലാണ് കേന്ദ്രസർക്കാരിന്റെ പരിസ്ഥിതിലോല വിജ്ഞാപനം പുറത്തുവന്നത്. ജനവാസമേഖലകൾ സംരക്ഷിക്കുമെന്ന ഉറച്ചവാക്ക് ഇതേവരെ യുഡിഎഫ് സർക്കാരിൽനിന്നുണ്ടായിട്ടില്ല.

ഇതിൽ പ്രതിഷേധിച്ചുള്ള തുടർ പ്രക്ഷോഭങ്ങളുടെ ഭാഗമായി നടക്കുന്ന ഹർത്താൽ വിജയിപ്പിക്കണമെന്ന് സിപിഐ എം ജില്ലാസെക്രട്ടറിയറ്റ് അഭ്യർഥിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!