എല്ലാ ഒരുക്കങ്ങളും പൂർത്തിയായി; മക്കളുടെ വിവാഹത്തലേന്ന് അച്ഛൻ യാത്രയായി
പാനൂർ : വിളക്കോട്ടൂർ തെക്കുംമുറിയിലെ കണിയാങ്കല്ലിൽ മഹമ്മൂദ് (58) മക്കളായ ഫാസിലിന്റെയും ഫാമിയുടെയും വിവാഹത്തലേന്ന് മരിച്ചു. ഞായറാഴ്ച ആണ് വിവാഹം നടക്കേണ്ടിയിരുന്നത്. എല്ലാ ഒരുക്കങ്ങളും പൂർത്തായി ചടങ്ങിലേക്കു പ്രവേശിക്കുന്നതിന് മണിക്കൂറുൾക്കു മുൻപാണ്, തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മഹമ്മൂദ് മരിച്ചത്.
പരേതനായ കുഞ്ഞമ്മദിന്റെയും മറിയത്തിന്റെയും മകനാണ് മഹമ്മൂദ്. മറ്റൊരു മകൻ: ഫായിസ്. സഹോദരങ്ങൾ: മൊയ്തു, ഇസ്മായിൽ, ആഷ്റഫ്, ആയിഷ, ജമീല, സാബിറ, ഹസീന.
