ആ​ധാ​ർ കാ​ർ​ഡി​ന്‍റെ രൂ​പ​ഘ​ട​ന​യി​ൽ മാ​റ്റം വ​രു​ന്നു​വെ​ന്ന പ്ര​ചാ​ര​ണം അ​ടി​സ്ഥാ​ന​ര​ഹി​തം: കേ​ന്ദ്ര ഇ​ല​ക്ട്രോ​ണി​ക് ഐ​ടി മ​ന്ത്രാ​ല​യം

Share our post

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ആ​ധാ​ർ കാ​ർ​ഡി​ന്‍റെ രൂ​പ​ഘ​ട​ന​യി​ൽ മാ​റ്റം വ​രു​ന്നു​വെ​ന്ന പ്ര​ചാ​ര​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും ആ​ധാ​റി​ന്‍റെ രൂ​പ​ഘ​ട​ന​യി​ൽ മാ​റ്റം വ​രു​ത്താ​ൻ ആ​ലോ​ച​ന​യി​ല്ലെ​ന്നും കേ​ന്ദ്ര ഇ​ല​ക്ട്രോ​ണി​ക് ഐ​ടി മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. വാ​ർ​ത്താ റി​പ്പോ​ർ​ട്ടു​ക​ളി​ലും സോ​ഷ്യ​ൽ മീ​ഡി​യ പോ​സ്റ്റു​ക​ളി​ലു​മു​ള്ള ഇ​ത്ത​ര​ത്തി​ലു​ള്ള പ്ര​ചാ​ര​ണം ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ അ​നാ​വ​ശ്യ ആ​ശ​യ​ക്കു​ഴ​പ്പം സൃ​ഷ്ടി​ക്കു​ക​യാ​ണെ​ന്നും മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

ആ​ധാ​ർ കാ​ർ​ഡി​ന്‍റെ രൂ​പ​ഘ​ട​ന​യി​ൽ ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ മാ​റ്റം വ​ന്നേ​ക്കു​മെ​ന്നും കാ​ർ​ഡി​ൽ ഫോ​ട്ടോ​യും ക്യൂ​ആ​ർ കോ​ഡും മാ​ത്ര​മാ​കു​മെ​ന്നു​മാ​യി​രു​ന്നു പ്ര​ചാ​ര​ണം. ഐ​ഡ​ന്‍റി​റ്റി മോ​ഷ​ണ​വും ഡാ​റ്റാ ലീ​ക്കും ത​ട​യാ​ൻ വേ​ണ്ടി​യാ​ണ് മാ​റ്റ​മെ​ന്നു​മാ​യി​രു​ന്നു അ​വ​കാ​ശ​വാ​ദം. എ​ന്നാ​ലി​ത് പൂ​ർ​ണ​മാ​യും ത​ള്ളു​ക​യാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!