മു​ണ്ട​യാം​പ​റ​മ്പ് മേ​ട​ത്തി​റ മ​ഹോ​ത്സ​വം

Share our post

ഇ​രി​ട്ടി: ക​ന​ത്ത ചൂ​ടും വ​ക​വ​യ്ക്കാ​തെ മു​ണ്ട​യാം​പ​റ​മ്പ് ത​റ​ക്കു​മീ​ത്ത​ൽ ഭ​ഗ​വ​തി ക്ഷേ​ത്രം മേ​ട​ത്തി​റ മ​ഹോ​ത്സ​വ​ത്തി​ന് വ​ൻ ഭ​ക്ത​ജ​ന​ത്തി​ര​ക്ക്. ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു മാ​ത്ര​മെ​ല്ല, വ​ട​ക​ര, പ​യ്യോ​ളി തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്ന​ട​ക്കം നി​ര​വ​ധി ഭ​ക്ത​രാ​ണ് ക്ഷേ​ത്ര ദ​ർ​ശ​ന​ത്തി​ന് എ​ത്തി​യ​ത്.

ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ ആ​റോ​ടെ ത​ന്നെ ക്ഷേ​ത്ര​ന​ഗ​രി​യും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളും വാ​ഹ​ന​ങ്ങ​ളെ​യും ജ​ന​ങ്ങ​ളെ​യും കൊ​ണ്ട് നി​റ​ഞ്ഞു. മു​ൻ​കാ​ല​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് സ്ത്രീ​ജ​ന​ങ്ങ​ളു​ടെ വ​ലി​യ ബാ​ഹു​ല്യ​വും ഇ​ത്ത​വ​ണ അ​നു​ഭ​വ​പ്പെ​ട്ടു. ക്ഷേ​ത്ര​ത്തി​ൽ എ​ത്തി​ച്ചേ​രു​ന്ന​വ​ർ​ക്കാ​യി ദേ​വ​സ്വ​വും ക്ഷേ​ത്രോ​ത്സ​വ​ക്ക​മ്മി​റ്റി​യും ​ചേ​ർ​ന്ന് വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്നു. ഉ​ത്സ​വ​ത്തി​നെ​ത്തി ച്ചേ​രു​ന്ന മു​ഴു​വ​ൻ ജ​ന​ങ്ങ​ൾ​ക്കും അ​ന്ന​ദാ​ന​വും ക്ഷേ​ത്ര​ത്തി​ൽ ​ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.

ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ അ​റി​വി​ലാ​ൻ ദൈ​വ​ത്തി​റ തു​ട​ർ​ന്ന് രാ​വി​ലെ പെ​രു​മ്പേ​ശ​ൻ ദൈ​വ​ത്തി​റ എ​ന്നി​വ​യ്ക്ക് ശേ​ഷം ​ഉ​ച്ച​യ്ക്ക് മേ​ട​ത്തി​റ മ​ഹോ​ത്സ​വ​ത്തി​ലെ പ്ര​ധാ​ന ച​ട​ങ്ങാ​യ കു​ണ്ടു​ങ്ക​ര ചോ​റു​കോ​ര​ൽ ന​ട​ന്നു. വൈ​കു​ന്നേ​രം വ​ലി​യ ത​മ്പു​രാ​ട്ടി​ത്തി​റ, രാ​ത്രി തി​റ അ​ടി​യ​ന്ത​രം എ​ന്നി​വ ന​ട​ന്നു.

ഇ​ന്നു പു​ല​ർ​ച്ചെ ഭ​ഗ​വ​തി​യു​ടെ കു​ളി​ച്ചെ​ഴു​ന്ന​ള്ള​ത്ത്, ഒ​ന്പ​തി​ന് ചെ​റി​യ ത​മ്പു​രാ​ട്ടി​ത്തി​റ​യ്ക്ക് ശേ​ഷം ഉ​ച്ച​യോ​ടെ ഉ​ത്സ​വം സ​മാ​പി​ക്കും. ​വി​വി​ധ ദ​ളി​ത് സം​ഘ​ട​ന​ക​ൾ പ്ര​ഖ്യാ​പി​ച്ച കേ​ര​ളാ ഹ​ർ​ത്താ​ൽ മേ​ട​ത്തി​റ മ​ഹോ​ത്സ​വ​ത്തെ ബാ​ധി​ച്ചി​ല്ല.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!