യു​വാ​വി​നെ മ​ർ​ദി​ച്ച് ആ​യു​ധം​കൊ​ണ്ട് ചാ​പ്പ കു​ത്തി​യ​താ​യി പ​രാ​തി

Share our post

കൂ​ത്തു​പ​റ​മ്പ്: തൊ​ക്കി​ല​ങ്ങാ​ടി​യി​ൽ യു​വാ​വി​നെ മ​ർ​ദി​ക്കു​ക​യും ഇ​രു​കൈ​ക​ളി​ലും ക​ഴു​ത്തി​ലും മൂ​ർ​ച്ച​യു​ള്ള ആ​യു​ധം ഉ​പ​യോ​ഗി​ച്ച് ചാ​പ്പ കു​ത്തി​യ​താ​യും പ​രാ​തി. മാ​ങ്ങാ​ട്ടി​ടം കു​റു​മ്പു​ക്ക​ൽ സ്വ​ദേ​ശി സി. ​അ​ക്ഷ​യ് ( 22 )ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. തൊ​ക്കി​ല​ങ്ങാ​ടി ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് സ​മീ​പ​മു​ള്ള ഈ​രാ​ച്ചി മു​ത്ത​പ്പ​ൻ മ​ട​പ്പു​ര​യു​ടെ കാ​ഴ്ച വ​ര​വി​നോ​ട​നു​ബ​ന്ധി​ച്ച് സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ൽ​നി​ന്നും പു​റ​പ്പെ​ട്ട ക​ല​ശ​ത്തോ​ടൊ​പ്പം സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്നു അ​ക്ഷ​യ്.

മ​ർ​ദ​ന​ത്തി​ന് പി​ന്നി​ൽ തൊ​ക്കി​ല​ങ്ങാ​ടി​യി​ലെ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​രാ​ണെ​ന്ന് കു​ടും​ബം പ​ത്ര സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ 2.30 ഓ​ടെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ലെ ക​ല​ശം വ​ര​വി​ൽ പ​ങ്കെ​ടു​ത്തു​കൊ​ണ്ട് പാ​ലാ പ​റ​മ്പി​ൽ നി​ന്നും കു​ന്നി​റ​ങ്ങി മ​ട​പ്പു​ര​യി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ തൊ​ക്കി​ല​ങ്ങാ​ടി​യി​ലെ ആ​റം​ഗ ബി​ജെ​പി -ആ​ർ​എ​സ്എ​സ് സം​ഘം ത​ട​ഞ്ഞു നി​ർ​ത്തു​ക​യും തൊ​ട്ട​ടു​ത്തു​ള്ള ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ കോ​മ്പൗ​ണ്ടി​നും മെ​യി​ൻ ഗേ​റ്റി​നും സ​മീ​പ​ത്തു​നി​ന്ന് മ​ർ​ദി​ക്കു​ക​യാ​യി​രുന്നു. തു​ട​ർ​ന്ന് മാ​ര​കാ​യു​ധ​ങ്ങ​ൾ​കൊ​ണ്ട് ഇ​രു​കൈ​ക​ളി​ലും ക​ഴു​ത്തി​ലും ചാ​പ്പ കു​ത്തു​ക​യും ക​ഴു​ത്തി​ന് ച​വി​ട്ടു​ക​യും ചെ​യ്ത​താ​യാ​ണ് പ​രാ​തി.

അ​ക്ഷ​യു​ടെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന കോ​ട്ട​യം​പൊ​യി​ൽ സ്വ​ദേ​ശി​യാ​യ പ​ത്താം​ത​രം വി​ദ്യാ​ർ​ഥി​ക്കും മ​ർ​ദ​ന​മേ​റ്റി​രു​ന്നു. ഉ​ട​ൻ​ത​ന്നെ ര​ണ്ടു​പേ​രും കൂ​ത്തു​പ​റ​മ്പ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.

തൊ​ക്കി​ല​ങ്ങാ​ടി​യി​ലെ ഒ​രു സം​ഘം ആ​ർ​എ​സ്എ​സു​കാ​ർ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ പ​ല​രേ​യും ആ​ക്ര​മി​ക്കു​ന്ന​താ​യും കു​ടും​ബാം​ഗം പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ത്തു​പ​റ​മ്പ് പോ​ലീ​സി​ലും മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നും പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. പ​ത്ര​സ​മ്മേ​ള​നത്തി​ൽ സി. ​അ​ക്ഷ​യ്, അ​മ്മാ​വ​ൻ സി. ​സു​ധീ​ഷ് എന്നിവർ പ​ങ്കെ​ടു​ത്തു.

അ​തേ​സ​മ​യം, സം​ഭ​വ​ത്തി​ൽ ആ​റു പേ​ർ​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. തൊ​ക്കി​ല​ങ്ങാ​ടി സ്വ​ദേ​ശി​ക​ളാ​യ അ​രു​ൺ ബാ​ബു, റോ​ഷ​ൻ, സ​ഞ്ജീ​വ​ൻ, ദീ​പേ​ഷ്, ഋ​ഷി​ൽ, മ​ണിഎ​ന്നി​വ​ർ​ക്കെ​തി​രേ​യാ​ണ് കൂ​ത്തു​പ​റ​മ്പ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!