മഴക്കെടുതിയിൽ ക​ന​ത്ത നാ​ശ​ന​ഷ്ടം; ഒ​ൻ​പ​ത് മ​ര​ണം, ആ​റു​പേ​രെ കാ​ണാ​താ​യി

Share our post

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് വെ​ള്ളി​യാ​ഴ്ച രാ​ത്രി തു​ട​ങ്ങി​യ ശക്തമായ മഴയിൽ ക​ന​ത്ത നാ​ശ​ന​ഷ്ടം. മൂ​ന്നു​കു​ട്ടി​ക​ള​ട​ക്കം ഒ​ൻ​പ​തു ജീ​വ​നു​ക​ൾ ന​ഷ്ട​മാ​യി. ആ​റു പേ​രെ കാ​ണാ​താ​യി. ഉ​രു​ൾ​പൊ​ട്ട​ലി​ലും മ​ണ്ണി​ടി​ച്ചി​ലി​ലും വീ​ടും കൃ​ഷി​യി​ട​ങ്ങ​ളും അ​ട​ക്കം വ്യാ​പ​ക നാ​ശ​ന​ഷ്ട​മു​ണ്ടാ​യി.

മ​ഴ​യി​ലും ഉ​രു​ൾ​പൊ​ട്ട​ലി​ലും വീ​ടു​ക​ൾ ത​ക​ർ​ന്നും ഒ​ഴു​ക്കി​ൽ​പെ​ട്ടും വെ​ള്ള​ക്കെ​ട്ടി​ൽ വീ​ണും ഷോ​ക്കേ​റ്റു​മാ​ണ് മി​ക്ക ജീ​വ​നു​ക​ളും ന​ഷ്ട​മാ​യ​ത്. ഹെ​ക്ട​ർ ക​ണ​ക്കി​ന് കൃ​ഷി​യും നാ​ശ​വു​മു​ണ്ടാ​യ​താ​ണ് പ്രാ​ഥ​മി​ക വി​വ​രം.

തി​രു​വ​ന​ന്ത​പു​രം മു​ത​ല​പ്പൊ​ഴി​യി​ലും വി​ഴി​ഞ്ഞ​ത്തും മ​ത്സ്യ​ബ​ന്ധ​ന വ​ള്ള​ങ്ങ​ൾ മ​റി​ഞ്ഞ് അ​ഞ്ചു​പേ​രെ​യാ​ണ് കാ​ണാ​താ​യ​ത്. ഇ​വ​ർ​ക്കാ​യി രാ​ത്രി​യി​ലും തെ​ര​ച്ചി​ൽ തു​ട​രു​കയാണ്. മു​ത​ല​പ്പൊ​ഴി​യി​ൽ കാ​ണാ​താ​യ​വ​രു​ടെ തെ​ര​ച്ചി​ലി​നാ​യി നാ​വി​ക​സേ​ന​യു​ടെ സ​ഹാ​യം സ​ർ​ക്കാ​ർ തേ​ടി.

പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി, കോ​ട്ട​യം, കോ​ഴി​ക്കോ​ട്, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളു​ടെ മ​ല​യോ​ര മേ​ഖ​ല​യി​ൽ മ​ഴ അ​തി​തീ​വ്ര​മാ​യി​രു​ന്നു. റാ​ന്നി, ഈ​രാ​ട്ടു​പേ​ട്ട അ​ട​ക്ക​മു​ള്ള പ്ര​ദേ​ശ​ങ്ങ​ൾ വെ​ള്ള​ത്തി​ൽ മു​ങ്ങി. സം​സ്ഥാ​ന​ത്തെ മി​ക്ക വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കും പ്ര​വേ​ശ​നം നി​രോ​ധി​ച്ചു.

ദു​ര​ന്ത​മു​ണ്ടാ​യ ജി​ല്ല​ക​ളി​ലെ​ല്ലാം ചു​മ​ത​ല​യു​ള്ള മ​ന്ത്രി​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ക​യാ​ണ്. ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തോ​ടെ ക​ല്ലാ​ർ​കു​ട്ടി, നെ​യ്യാ​ർ, അ​രു​വി​ക്ക​ര, പേ​പ്പാ​റ ഡാ​മു​ക​ളു​ടെ ഷ​ട്ട​റു​ക​ൾ തു​റ​ന്നു.

കോ​ട്ട​യം പൂ​ഞ്ഞാ​ർ തെ​ക്കേ​ക്ക​ര പ​യ്യാ​നി​തോ​ട്ട​ത്തി​ൽ ഉ​രു​ൾ​പൊ​ട്ട​ലി​ൽ വീ​ട് ത​ക​ർ​ന്ന് മ​ണ​ക്കാ​ട്ട് റ​ജീ​ന ജോ​ണി, മ​ക​ൻ ജോ​സ​ഫി​ൻ ജോ​ണി, പു​തു​പ്പ​ള്ളി വാ​ക​ത്താ​ന​ത്ത് വെ​ള്ള​ക്കെ​ട്ടി​ൽ വീ​ണ് 11 വ​യ​സു​കാ​ര​ൻ മി​ല​ൻ കെ.​ഷി​ജു എ​ന്നി​വ​ർ മ​രി​ച്ചു. ‌‌‌

ഇ​ടു​ക്കി അ​ടൂ​ർ​മ​ല​യി​ലു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ തൊ​ടു​പു​ഴ കു​ട​യ​ത്തൂ​ർ സ്വ​ദേ​ശി സു​മ​തി, പീ​രു​മേ​ട് വാ​ഗ​മ​ണി​ലു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ വൈ​ക്കം സ്വ​ദേ​ശി പ്ര​ഭാ​ക​ര​ൻ നാ​യ​ർ, മ​ല​പ്പു​റം കൊ​ണ്ടോ​ട്ടി നീ​റാ​ട് തോ​ട്ടി​ൽ വീ​ണ് നാ​ല് വ​യ​സു​കാ​ര​ൻ ആ​ദം അ​യ്മ​ൻ, വ​ണ്ടൂ​രി​ൽ ഒ​ഴു​ക്കി​ൽ​പെ​ട്ട് മൂ​ന്നു​വ​യ​സു​കാ​ര​ൻ അ​ബ്ദു​ൾ മു​ഹൈ​നി, വ​യ​നാ​ട് പ​ടി​ഞ്ഞാ​റെ​ത്ത​റ​യി​ൽ കു​ള​ത്തി​ൽ നി​ന്ന് വെ​ള്ളം പ​ന്പു ചെ​യ്യാ​ൻ ശ്ര​മി​ക്ക​വേ ഷോ​ക്കേ​റ്റ് മാ​ഞ്ഞൂ​ർ സ്വ​ദേ​ശി ബെ​ന്നി എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

കൊ​ല്ലം നീ​ണ്ട​ക​ര​യി​ൽ വ്യാ​ഴാ​ഴ്ച രാ​വി​ലെ വ​ള്ളം മ​റി​ഞ്ഞു കാ​ണാ​താ​യ പു​ത്ത​ൻ​തു​റ സ്വ​ദേ​ശി രാ​ധാ​കൃ​ഷ്ണ​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. കാ​ണാ​താ​യ മ​റ്റൊ​രാ​ൾ​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​കയാണ്.

സംസ്ഥാനത്തൊട്ടാകെ 65 ദുരുതാശ്വാസ ക്യാമ്പുകൾ തുറന്നു. 1465 പേർ ക്യാമ്പുകളിലുണ്ട്. ആവശ്യമെങ്കിൽ കൂടുതൽ പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റാനുള്ള സജ്ജീകരണം ഏർപ്പെടുത്തയിട്ടുണ്ട്. 17 വീടുകൾ പൂർണമായും 127 വീടുകൾ ഭാഗികമായും തകർന്നു.

മരണപ്പെട്ടവരുടെ കുടുംബാഗങ്ങൾക്കും വീടുകളും കൃഷിയും ജീവനോപാദികളും നഷ്ടപ്പെട്ടവർക്കും സർക്കാർ മതിയായ ധനസഹായം നൽകും. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കും. ഏത് ആവശ്യത്തിനും സർക്കാർ ഒപ്പമുണ്ടാകുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!