സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വം; സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു

Share our post

കൊ​ച്ചി: സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന്‍റെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​നാ​യി വി​ശാ​ല​മാ​യ സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു. ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ് അ​ർ​ലേ​ക്ക​ർ, മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ, പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ, മ​ന്ത്രി​മാ​രാ​യ എ​ൻ.​ഷം​സു​ദ്ദീ​ൻ, റോ​ജി എം. ​ജോ​ൺ, അ​നൂ​പ് ജേ​ക്ക​ബ്,വി.​ഇ.​അ​ബ്ദു​ൾ ഗ​ഫൂ​ർ എ​ന്നി​വ​രാ​ണ് മു​ഖ്യ​ര​ക്ഷാ​ധി​കാ​രി​ക​ൾ.

എം​പി​മാ​രാ​യ  ഹൈ​ബി ഈ​ഡ​ൻ, ബെ​ന്നി ബ​ഹ​നാ​ൻ, ഡീ​ൻ കു​ര്യാ​ക്കോ​സ്, ഫ്രാ​ൻ​സി​സ് ജോ​ർ​ജ്, ഹാ​രി​സ് ബീ​രാ​ൻ, ജെ​ബി മേ​ത്ത​ർ എ​ന്നി​വ​രും എം​എ​ൽ​എ​മാ​രാ​യ അ​ൻ​വ​ർ സാ​ദ​ത്ത്,വി.​പി. സ​ജീ​ന്ദ്ര​ൻ, മാ​ത്യു കു​ഴ​ൽ​നാ​ട​ൻ, ഉ​മ തോ​മ​സ്, മു​ഹ​മ്മ​ദ് ഷി​യാ​സ്, ടോ​ണി ച​മ്മി​ണി, മ​നോ​ജ് മൂ​ത്തേ​ട​ൻ, ദീ​പ​ക് ജോ​യ്, ഷി​ബു തെ​ക്കും​പു​റം,  മേ​യ​ർ അ​ഡ്വ. വി.​കെ. മി​നി​മോ​ൾ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി.​രാ​ധാ​കൃ​ഷ്ണ​ൻ, പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് സ്പെ​ഷ​ൽ സെ​ക്ര​ട്ട​റി ഡോ.​ഡി. സ​ജി​ത് ബാ​ബു , ജി​ല്ലാ ക​ള​ക്ട​ർ ജി.​പ്രി​യ​ങ്ക, കൊ​ച്ചി സി​റ്റി പൊ​ലി​സ് ക​മ്മീ​ഷ​ണ​ർ കാ​ളി​രാ​ജ് മ​ഹേ​ഷ് കു​മാ​ർ  എ​ന്നി​വ​ർ ര​ക്ഷാ​ധി​കാ​രി​ക​ളാ​ണ്.

ടി.​ജെ. വി​നോ​ദ്  എം​എ​ൽ​എ ചെ​യ​ർ​മാ​നും  ഡെ​പ്യൂ​ട്ടി മേ​യ​ർ സു​ധീ​ർ വൈ​സ് ചെ​യ​ർ​മാ​നാ​യും പ്ര​വ​ർ​ത്തി​ക്കും. പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ അ​രു​ൺ കെ. ​വി​ജ​യ​നാ​ണ് ജ​ന​റ​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​ർ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!