ഇനി രണ്ടു നാൾ: പാലക്കാട് ഡിവിഷനിൽ നിന്ന് മംഗളുരു വേർപെടും, ഒന്നുമുതൽ മൈസുരുവിന് ചുമതല

Share our post

പയ്യന്നൂർ: ദക്ഷിണ റെയിൽവേയുടെ പാലക്കാട് ഡിവിഷനിൽ നിന്ന് മംഗളുരു മേഖല ബുധനാഴ്ച അർധരാത്രിയോടെ വേർപെടും. വ്യാഴാഴ്ച (ഒക്ടോബർ ഒന്ന്) മുതൽ സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ മൈസുരു ഡിവിഷൻ നിയന്ത്രണം ഏറ്റെടുക്കും. ഇതിനുള്ള അന്തിമ നടപടികൾ തുടങ്ങി. ഔദ്യോഗികമായി ഭരണച്ചുമതല ഏറ്റെടുക്കുന്നതിനായി ഇരു ഡിവിഷനിലെയും ഉന്നത ഉദ്യോഗസ്ഥർ ബുധനാഴ്ച മംഗളുരുവിൽ എത്തും.

മൈസുരു ഡിവിഷണൽ റെയിൽവേ മാനേജർ മുദിത്ത് മുത്തൽ, എ.ഡി.ആർ.എം ഷമ്മാസ് ഹമീദ്, പാലക്കാട് ഡിവിഷണൽ റെയിൽവേ മാനേജർ മധുകർ റോട്ടിന്റെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥർ ഭരണകൈമാറ്റത്തിന് എത്തും. മംഗളുരു മേഖലയിലെ തീവണ്ടി നിയന്ത്രണത്തിനുള്ള പുതിയ കൺട്രോൾ ബോർഡ് മൈസുരു ഡിവിഷനിൽ സജ്ജമായി. പ്രവർത്തനങ്ങൾ പഠിക്കാൻ കൺട്രോൾ ബോർഡ് നിരീക്ഷകർക്ക് പരിശീലനം നടത്തി. സെപ്റ്റംബർ 30 അർധരാത്രി മുതൽ ഇവർ കൈകാര്യം ചെയ്യും. നിലവിൽ പാലക്കാട് ഡിവിഷൻ കൺട്രോളർമാരുടെ കീഴിലാണ് മംഗളുരു മേഖല വരുന്നത്. ഇവരുടെ സഹായവും ആദ്യഘട്ടത്തിൽ ഉണ്ടാകും.

ഉള്ളാൾ, പനമ്പൂർ, തൊക്കൂർ, ബന്തർ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ചരക്കുഗതാഗതത്തിന് വണ്ടി ഓടിച്ചുള്ള പരിശീലനം മൈസുരു ഡിവിഷനിലെ ലോക്കോപൈലറ്റുമാർ തുടങ്ങി. മംഗളുരു സെൻട്രൽ, മംഗളുരു ജംഗ്ഷൻ സ്റ്റേഷനുകളിലെ വണ്ടി മാറ്റിയിടൽ (ഷണ്ടിങ്) അടക്കം ഒക്ടോബർ ഒന്നു മുതൽ ഇവർ ഏറ്റെടുക്കും. മംഗളുരു കോച്ച് ഡിപ്പോയിലെ തീവണ്ടി സർവീസുകളിലോ അറ്റകുറ്റപ്പണികളിലോ നിലവിൽ മാറ്റം ഉണ്ടാകില്ല. ദക്ഷിണ റെയിൽവേയും സൗത്ത് വെസ്റ്റേൺ റെയിൽവേയും തമ്മിലുള്ള കൈമാറ്റ കേന്ദ്രം (ഇന്റർ ചേഞ്ച് പോയിന്റ്) പടീലിൽ നിന്ന് ഉള്ളാളിലേക്ക് മാറും. ടിക്കറ്റ് പരിശോധകർ ഉൾപ്പെടെ ജീവനക്കാരുടെ സ്ഥലം മാറ്റം ഏതാണ്ട് പൂർത്തിയായി. മെക്കാനിക്കൽ ഉദ്യോഗസ്ഥ-ജീവനക്കാരുടെ മാറ്റം പ്രതിസന്ധിയിലാണ്. പാലക്കാട് ഡിവിഷനിൽ ജീവനക്കാരെ ഉൾക്കൊള്ളാൻ സൗകര്യമില്ലാത്തതാണ് കാരണം.

ആസ്തി കൈമാറ്റം

മംഗളുരു മേഖലയിലെ ട്രാക്ക്(മെയിൻ ലൈൻ) -83 കിലോമീറ്റർ. ലൂപ്പ് ലൈൻ- 32.4 കിമീ. ടണൽ-രണ്ട് (പടീൽ, കുലശേഖര).ലെവൽ ക്രോസിങ്- അഞ്ച്. പാലങ്ങൾ (വലുത്)- 17. മേൽപ്പാത/അടിപ്പാത-12. കെട്ടിടങ്ങളും ക്വാർട്ടേഴ്‌സും-393.

മാറ്റം

  • പോദനൂർ മുതൽ മംഗളൂരു വരെയുള്ള 398 കിലോമീറ്റർ ദൈർഘ്യമു
    Two days to go: Mangaluru to separate from Palakkad Division; Mysuru to take charge from the 1st.
    
    

    ള്ള പ്രധാന റെയിൽപ്പാതയിൽ (മെയിൻ ലൈൻ) മംഗളുരു ഉണ്ടാവില്ല.

  • പാലക്കാടിന്റെ റൂട്ട് ദൈർഘ്യം 582.70 കിലോമീറ്ററിൽ നിന്ന് 539 കി.മി.ആയി ചുരുങ്ങും.
  • ലോക്കോപൈലറ്റ്, ഗാർഡ് (ട്രെയിൻ മാനേജർ) ക്രൂ ഡിപ്പോ മംഗളുരുവിൽ നിന്ന് കണ്ണൂരേക്ക് മാറും.
  • ഉള്ളാളിലെ റെയിൽവേ ഇലക്ട്രിക്കൽ ടി.ആർ.ഡി (ട്രാക്ഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ) ഡിപ്പോ കുമ്പളയിലേക്ക് മാറ്റും. പാലക്കാട് ഡിവിഷന്റെ കീഴിലുള്ളതാണ് വൈദ്യുതി ലൈൻ അറ്റകുറ്റപ്പണിക്കുള്ള (ഒ.എച്ച്.ഇ-ഓവർ ഹെഡ് ലൈൻ എക്വിപ്‌മെന്റ്) ഉള്ളാൾ ഡിപ്പോ.
  • മംഗളുരുവിലെ പിറ്റ് ലൈൻ മൈസുരു ഡിവിഷനിലേക്ക് മാറുന്നതോടെ കണ്ണൂരിൽ പിറ്റ്ലൈൻ സാധ്യത ഏറി.
  • മഞ്ചേശ്വരത്തും കുമ്പളയിലും ചരക്കുവണ്ടികൾ ഉൾപ്പെടെ കൈമാറ്റത്തിന് അധിക ലൈൻ വലിക്കാൻ പഠനം.

Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!