ഒക്ടോബർ മാസത്തെ കറണ്ട് ബില്ലിൽ ഷോക്കേൽക്കുമോ?; സർചാർജ് ഈടാക്കാൻ കെഎസ്ഇബി
തിരുവനന്തപുരം: ഒക്ടോബർ മാസത്തിലും ഉപഭോക്താക്കളിൽ നിന്ന് സർചാർജ് ഈടാക്കാൻ തീരുമാനിച്ചതായി കെഎസ്ഇബി. യൂണിറ്റിന് മൂന്നുപൈസ വീതമാണ് ചാർജ് ഈടാക്കുക. പ്രതിമാസ ബില്ലിനും രണ്ടുമാസം കൂടുമ്പോഴുള്ള ബില്ലിനും ഒരേ നിരക്കിലായിരിക്കും സർചാർജ് ഈടാക്കുന്നത്.
ഓഗസ്റ്റ് മാസത്തിൽ പുറത്തുനിന്ന് വൈദ്യുതി എത്തിക്കുന്നതിനായി 6.88 കോടി രൂപ അധികമായി ചെലവായെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം. ഈ അധിക ചെലവിന്റെ ഭാഗമായാണ് ഒക്ടോബറിൽ യൂണിറ്റിന് മൂന്നുപൈസ വീതം സർചാർജ് ഈടാക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഈ തുക ഒക്ടോബർ മാസത്തെ വൈദ്യുതി ബില്ലിനൊപ്പമാണ് ഉൾപ്പെടുത്തുന്നത്.
