ഫാം ഫോട്ടോഗ്രാഫി മത്സരത്തിന് എന്‍ട്രികള്‍ ക്ഷണിച്ചു

Share our post

കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന്റെ ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ സംഘടിപ്പിക്കുന്ന സംസ്ഥാനതല ഫാം ഫോട്ടോഗ്രാഫി മത്സരം 2026-27ലേക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. കാര്‍ഷികകേരളം പുതുയുഗപ്പിറവിയിലേക്ക്’ എന്നതാണ് മത്സരത്തിന്റെ പ്രമേയം, പ്രായപരിധിയില്ലാതെ ഫോട്ടോഗ്രാഫി താല്‍പര്യമുള്ള ഏവര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം.
മികച്ച ചിത്രത്തിന് 20,000 രൂപ ഒന്നാം സമ്മാനവും 10,000 രൂപം രണ്ടാം സമ്മാനവും 5,000 രൂപ മൂന്നാം സമ്മാനവും ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്ന 10 ചിത്രങ്ങള്‍ക്ക് 11,000 വീതം പ്രോത്സാഹന സമ്മാനവും നല്‍കും. ഒരു മത്സരാര്‍ത്ഥിക്ക് പരമാവധി മൂന്ന് ചിത്രങ്ങള്‍ സമര്‍പ്പിക്കാം ചിത്രങ്ങള്‍ക്ക് കുറഞ്ഞത് 300 DPI റെസല്യൂഷനും 3 എംബി ഫയല്‍ വലുപ്പവും ഉണ്ടായിരിക്കണം ഡിജിറ്റല്‍ എഡിറ്റിംഗ് നടത്തിയ ചിത്രങ്ങളും മുന്‍വര്‍ഷങ്ങളില്‍ മത്സരത്തിന് സമര്‍പ്പിച്ച ചിത്രങ്ങളും പരിഗണിക്കില്ല. താല്‍പര്യമുള്ളവര്‍ സെപ്റ്റംബര്‍ 30-നകംചിത്രങ്ങള്‍ farmphotography2026@gmail.com ഇ.മെയിലില്‍ അയക്കണം. ഫോണ്‍: 8078095860.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!