600 മെഗാവാട്ടിന്‍റെ കുറവ്; സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം

Share our post

ഇന്ന് രാത്രിയിലും പവര്‍ കട്ട് തുടരും. വൈകിട്ട് 6.15നും രാത്രി 12.45നും ഇടയില്‍ വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്നാണ് കെ.എസ്.ഇ.ബി. അറിയിച്ചു. 600 മെഗാവാട്ടിന്‍റെ കുറവ് ഇന്നത്തെ വൈദ്യുതി ലഭ്യതയില്‍ പ്രതീക്ഷിക്കുന്നതായാണ് കെ.എസ്.ഇ.ബിയുടെ മുന്നറിയിപ്പില്‍ പറയുന്നത്. സാധാരണ ഗതിയില്‍ 900 മെഗാവാട്ടിന്‍റെ വരെ കുറവുണ്ടാകാറുണ്ട്. ഇന്ന് ഞായറാഴ്ചയായതിനാല്‍ ഉപഭോഗം കുറയുമെന്നാണ് കെ.എസ്.ഇ.ബിയുടെ പ്രതീക്ഷ. വൈദ്യുതി ലഭ്യതയ്ക്കുള്ള എല്ലാ വഴികളും തേടുന്നുവെന്നും പ്രതിസന്ധി നീങ്ങുന്നത് ആശ്വാസമെന്നും മന്ത്രി സണ്ണി ജോസഫ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 

വെള്ളിയാഴ്ചത്തെ വൈദ്യുതി ഉപയോഗം 99.39 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നിരുന്നു. രാത്രികാല വൈദ്യുതി ആവശ്യകത 5348 മെഗാവാട്ട് പിന്നിട്ടു. ദേശീയതലത്തില്‍ ലഭിക്കേണ്ട വൈദ്യുതിയുടെ അളവ് കൃത്യമായി നിലനിര്‍ത്താനായതും പവര്‍ എക്സ്ചേഞ്ച് വഴി മതിയായ വൈദ്യുതി ലഭിച്ചതുമാണ് ആശ്വാസമായത്. കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ വൈദ്യുതി ഉപയോഗം കുറഞ്ഞതും നിയന്ത്രണം ഒഴിവാക്കാന്‍ സഹായിച്ചുവെന്നാണ് കെ.എസ്.ഇ.ബി വിലയിരുത്തല്‍.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!