എടാ ഭീകരാ..; വിളവെടുത്തത് 58 കിലോഗ്രാമിലേറെ തൂക്കം വരുന്ന വാഴക്കുല; ആദ്യത്തെ രണ്ടു പടലയ്ക്ക് 16 കിലോ തൂക്കം
ചെറുപുഴ ∙ തട്ടുമ്മലിലെ യുവകർഷകന്റെ കൃഷിയിടത്തിൽ നിന്നു 58 കിലോഗ്രാമിലേറെ തൂക്കം വരുന്ന വാഴയിൽ നിന്നു ഭീമൻ വാഴക്കുല വിളവെടുത്തു. 18 പടലകളുള്ള വാഴക്കുലയിൽ ആദ്യത്തെ രണ്ടു പടലയ്ക്ക് 16 കിലോ തൂക്കമുണ്ട്. രാസവളം ഉപയോഗിക്കാതെ പശുത്തൊഴുത്ത് കഴുകിയ വെള്ളം മാത്രം ഉപയോഗിച്ചാണു കൃഷി ചെയ്തത്. ചെറുപുഴ കൃഷിഭവൻ നിന്നു കർഷക ദിനത്തിൽ സൗജന്യമായി നൽകിയ വിത്തിൽ നിന്നുമാണു ഭീമൻ വാഴക്കുല ലഭിച്ചത്. പാറയുടെ മുകളിൽ മണ്ണിട്ടാണു വാഴ നട്ടതെന്നു കർഷകനായ മേലെത്ത് സുരേഷ് പറഞ്ഞു. ഇത്രയും തൂക്കമുള്ള ജൈവ വാഴക്കുല ആദ്യമായാണു കാണുന്നതെന്നു ചെറുപുഴ കൃഷിഭവൻ അധികൃതർ പറഞ്ഞു.
