കൊ​ച്ചി​യി​ൽ ക​ഞ്ചാ​വും എം​ഡി​എം​എ‍​യു​മാ​യി ര​ണ്ട് യു​വാ​ക്ക​ൾ പി​ടി​യി​ൽ

Share our post

കൊ​ച്ചി: കൊ​ച്ചി കാ​ക്ക​നാ​ട് ക​ഞ്ചാ​വും എം​ഡി​എം​എ‍​യു​മാ​യി ര​ണ്ട് യു​വാ​ക്ക​ൾ പി​ടി​യി​ൽ. തൃ​ശൂ​ർ സ്വ​ദേ​ശി സാ​യൂ​ഷ്, ഇ​ടു​ക്കി സ്വ​ദേ​ശി വി​ഷ്ണു എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. എ​ക്സൈ​സ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​രു​വ​രും പി​ടി​യി​ലാ​യ​ത്.

പ്ര​തി​ക​ളി​ൽ നി​ന്ന് 4.53 ഗ്രാം ​എം​ഡി​എം​എ​യും 2.09 ഗ്രാം ​ക​ഞ്ചാ​വും എ​ക്സൈ​സ് ക​ണ്ടെ​ടു​ത്തു. പ്ര​തി​ക​ൾ വാ​ടാ​ന​പ്പ​ള്ളി ഭാ​ഗ​ത്തു​നി​ന്ന് ല​ഹ​രി​വ​സ്‌​തു​ക്ക​ൾ വാ​ങ്ങി കൊ​ച്ചി​യി​ലെ​ത്തി​ച്ച് ചി​ല്ല​റ വി​ൽ​പ​ന ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു. പ്ര​തി​ക​ൾ​ക്ക് ല​ഹ​രി ല​ഭി​ച്ചി​രു​ന്ന ഉ​റ​വി​ട​ത്തെ​ക്കു​റി​ച്ചും ഇ​വ​രു​ടെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ സം​ബ​ന്ധി​ച്ചും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി എ​ക്സൈ​സ് അ​റി​യി​ച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!