അഞ്ചുവയസ്സുകാരിയോട് ലൈംഗികാതിക്രമം; പോക്സോ കേസിൽ 55-കാരൻ അറസ്റ്റിൽ

Share our post

കോഴിക്കോട്: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ 55-കാരൻ അറസ്റ്റിൽ. കുന്നത്ത്പാലം സ്വദേശി തച്ചാരക്കൽ മീത്തൽ വീട്ടിൽ പ്രേംരാജിനെ പന്തീരാങ്കാവ് പോലീസ് പിടികൂടി.

2026 ഓഗസ്റ്റിലെ പലദിവസങ്ങളിലായി അഞ്ചുവയസ്സുമാത്രം പ്രായമുള്ള പെൺകുട്ടിയോട് പ്രതി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. മാനസികമായും ശാരീരികമായും അസ്വസ്ഥതപ്രകടിപ്പിച്ച പെൺകുട്ടിയോട് കാര്യങ്ങൾ ചോദിച്ചതിൽ തന്റെ അമ്മയോട് സംഭവിച്ച കാര്യങ്ങൾ പറയുകയും, മാതാപിതാക്കൾ പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു.

തുടർന്ന് പന്തീരാങ്കാവ് പോലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷം കേസ് രജിസ്റ്റർചെയ്തു. സബ് ഇൻസ്പെക്ടർ നിധിനിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പ്രതിയെ കുന്നത്ത്പാലത്തുവെച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!