റേഷന്‍ കടകള്‍ക്ക് ഇന്നും നാളെയും അവധി

Share our post

തിരുവനന്തപുരം:  ഇന്നും  നാളെയും  റേഷൻ കടകൾക്ക് അവധിയായിരിക്കുമെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് അറിയിച്ചു. സെപ്തംബർ മാസത്തെ റേഷൻ വിതരണം മൂന്നാം തീയതി മുതൽ ആരംഭിക്കും.

ജൂലായ് – ആഗസ്റ്റ്- സെപ്തംബർ ക്വാർട്ടറിൽ വൈദ്യുതി ഉള്ള വീടുകളിലെ AAY കാർഡിന് ആകെ ഒരു ലിറ്റർ മണ്ണെണ്ണയും PHH, NPS, NPNS കാർഡുകൾക്ക് അര ലിറ്റർ മണ്ണെണ്ണയും വൈദ്യുതി ഇല്ലാത്ത വീടുകളിലെ കാർഡുകൾക്ക് ആകെ ആറ് ലിറ്റർ മണ്ണെണ്ണയും ലഭിക്കുമെന്നും അറിയിപ്പിൽ പറയുന്നു.

സം​സ്ഥാ​ന​ത്തെ​ ​റേ​ഷ​ൻ​ ​ക​ട​ക​ൾ​ ​വ​ഴി​ ​കി​ലോ​ഗ്രാ​മി​ന് 26​ ​രൂ​പ​യ്ക്ക് ​ന​ൽ​കു​ന്ന​ ​അ​ധി​ക​ ​അ​രി​യു​ടെ​ ​വി​ത​ര​ണം​ ​സെ​പ്തം​ബ​റി​ലും​ ​തു​ട​രും.​ ​ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ​ആ​ഗ​സ്റ്റി​ൽ​ ​മാ​ത്രം​ ​വി​ത​ര​ണം​ ​ചെ​യ്യാ​നാ​യി​രു​ന്നു​ ​നേ​ര​ത്തെ​ ​തീ​രു​മാ​നി​ച്ചി​രു​ന്ന​ത്.​ ​എ​ന്നാ​ൽ​ ​കൂ​ടു​ത​ൽ​ ​പേ​ർ​ ​വാ​ങ്ങി​യ​തും​ ​പൊ​തു​ ​വി​പ​ണി​യി​ൽ​ ​അ​രി​ ​വി​ല​ ​ഉ​യ​ർ​ന്നു​ ​നി​ൽ​ക്കു​ന്ന​തു​മാ​ണ് ​വി​ത​ര​ണം​ ​തു​ട​രാ​ൻ​ ​തീ​രു​മാ​നി​ച്ച​ത്.​ ​ മു​ൻ​ഗ​ണ​നാ​ ​വി​ഭാ​ഗ​ ​കാ​ർ​ഡു​ക​ൾ​ക്ക് ​(​പി​ങ്ക്)​ ​മൂ​ന്നു​ ​കി​ലോ​ ​വീ​ത​വും​ ​നീ​ല,​ ​വെ​ള്ള,​ ​ബ്രൗ​ൺ​ ​കാ​ർ​ഡു​ക​ൾ​ക്ക് 10​  ​കിലോ​ ​വീ​ത​വു​മാ​ണ് ​അ​ധി​ക​ ​അ​രി​ ​ന​ൽ​കു​ന്ന​ത്


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!