വ്യാപാരി വ്യവസായി സമിതി പേരാവൂർ യൂണിറ്റ് ഓണാഘോഷം
പേരാവൂർ: വ്യാപാരി വ്യവസായി സമിതി പേരാവൂർ യൂണിറ്റ് ഓണാഘോഷം നടത്തി. ജില്ലാ ജോ.സെക്രട്ടറി ഇ.സജീവൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഷബി നന്ത്യത്ത് അധ്യക്ഷനായി. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് നിഷാ ബാലകൃഷ്ണൻ മുഖ്യാതിഥിയായി. പ്രമുഖ വ്യവസായി കെ.കെ.മോഹൻ ദാസിനെ കെ.വി.വി.എസ് ജില്ലാ വൈസ്.പ്രസിഡന്റ് കെ.കെ. സഹദേവൻ ആദരിച്ചു. ഉന്നത വിജയികളെ പഞ്ചായത്തംഗം കെ.പി.അബ്ധുൾ റഷീദ് അനുമോദിച്ചു.
യൂണിറ്റ് സെക്രട്ടറി രാജു കുര്യാക്കോസ്, ബി.പി.ഒ.എസ് ജില്ലാ പ്രസിഡന്റ് എം.ബിന്ദു, അഷറഫ് ചെവിടിക്കുന്ന്, എം.കെ.അനിൽ കുമാർ, റീജ പ്രദീപൻ, റോയ് ജോൺ, വി.ജെ.വർഗീസ്, കെ.അനിത എന്നിവർ സംസാരിച്ചു.
