രാജീവ്ഗാന്ധി അനുസ്മരണം
പേരാവൂർ: രാജീവ് ഗാന്ധിയുടെ ജന്മദിന വാർഷിക ദിനം മണ്ഡലം കോൺഗ്രസ് കമ്മിറ്റി സദ്ഭാവന ദിനമായി ആചരിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ബൈജു വർഗീസ് അനുസ്മരണ പ്രഭാഷണം നടത്തി. അഡ്വ.ഷഫീർ ചെക്ക്യാട്ട് അധ്യക്ഷനായി. പി.അബൂബക്കർ, കെ.കെ.അംബുജാക്ഷൻ, പൊയിൽ ഉമ്മർ, ഇ.പദ്മൻ, എ.എം.ലത്തീഫ്, ബാബു ചെറുവളത്ത്, ബാബു ജോസ്, എ.സി.സന്തോഷ്, ബെന്നി ചിറമ്മേൽ, മോഹൻദാസ് കുനിത്തല എന്നിവർ സംസാരിച്ചു.
