12 കിലോ കഞ്ചാവുമായി അന്യ സംസ്ഥാന യുവാക്കൾ കണ്ണൂരിൽ അറസ്റ്റിൽ
കണ്ണൂർ: എക്‌സൈസ് എൻഫോഴ്സ്മെന്റ് ആന്റി നർക്കോട്ടിക്ക് സ്പെഷ്യൽ സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ 12 കിലോ കഞ്ചാവുമായി മൂന്ന് അന്യസംസ്ഥാന തൊഴിലാളികളെ അറസ്റ്റ് ചെയ്തു. കണ്ണൂർ ഹെവൻ ഇൻ ലോഡ്ജിൽ വെച്ചാണ് സർവേശ് കുമാർ(36), രാജ് കുമാർ തീവാരി(38), സുശീൽ കുമാർ ഗിരി (36 ) എന്നിവരെ അറസ്റ്റ് ചെയ്തത് .
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ.ഷാജിയുടെ നേതൃത്വത്തിൽ എസ്.സിയാദ്, ആർ. പി.അബ്ദുൾ നാസർ,സി. അജിത്ത്, പി.പി.സുഹൈൽ, പി. വി.ഗണേഷ് ബാബു, എം. വി.സുജേഷ് എം., സുബിൻ, സി. ജിജീഷ്, കെ.സുഹീഷ് എന്നിവരാണ് എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നത്.
