ഹനീഫക്കായുള്ള തിരച്ചിൽ മൂന്നാം ദിനവും തുടരുന്നു
പേരാവൂർ: കാഞ്ഞിരപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ കൊട്ടംചുരം സ്വദേശി വി.പി. ഹനീഫയെ കണ്ടെത്താനുള്ള തിരച്ചിൽ മൂന്നാം ദിനവും തുടരുന്നു. വയനാട്ടിൽ നിന്നുള്ള തുർക്കി ജീവൻ രക്ഷാ ടീമിന്റെ 13 അംഗ മുങ്ങൽ വിദഗ്ധർ കാഞ്ഞിരപ്പുഴയിൽ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. പേരാവൂർ ഫയർഫോഴ്സ്, പോലീസ്, സന്നദ്ധ സംഘടനകൾ, പഞ്ചായത്ത് – റവന്യൂ ഉദ്യോഗസ്ഥർ എന്നിവരും രംഗത്തുണ്ട്.
