നെല്ലിയാമ്പതി ചുരത്തിൽ കെ.എസ്.ആർ.ടി.സി ബസ് മറിഞ്ഞു; ഒരു മരണം, നിരവധി പേർക്ക് പരിക്കേറ്റു
നെല്ലിയാമ്പതി: പാലക്കാട് നെല്ലിയാമ്പതി ചുരത്തിൽ കെ.എസ്.ആർ.ടി.സി ബസ് മറിഞ്ഞ് അപകടം. പോത്തുണ്ടി ചെക്ക്‌പോസ്റ്റിന് മുകളിലാണ് അപകടമുണ്ടായത്. ഒരാൾ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു, രണ്ടുപേരുടെ നില ഗുരുതരമാണെന്നാണാണ് വിവരം. താഴ്ചയിലേക്ക് വീണ ബസ് ബസ് മരത്തിൽ കുടുങ്ങിക്കിടക്കുകയാണ്.
നെല്ലിയാമ്പതിയിൽ നിന്ന് പാലക്കാടേക്ക് പോവുകയായിരുന്ന ബസ്സാണ് അപകടത്തിൽപെട്ടത്. നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് രക്ഷാപ്രവർത്തനം നടത്തുകയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
