നികുതിവെട്ടിപ്പ്, ക്രമക്കേട്; സ്വർണവ്യാപാരസ്ഥാപനങ്ങളിൽ ജിഎസ്ടി വകുപ്പിന്റെ മിന്നൽ പരിശോധന
കൊച്ചി: സ്വർണവിൽപനയിലെ ക്രമക്കേട് കണ്ടെത്താൻ ജിഎസ്ടി പരിശോധന. സംസ്ഥാനത്തെ 37 സ്വർണവ്യാപാര സ്ഥാപനങ്ങളിലാണ് ജിഎസ്ടി എൻഫോഴ്സ്മെന്റ്-ഇന്റലിജൻസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ പരിശോധന നടത്തുന്നത്.
ഉച്ചയ്ക്ക് മൂന്നുമണി മുതലാണ് സംസ്ഥാനവ്യാപകമായി പരിശോധന ആരംഭിച്ചത്. സ്ഥാപനങ്ങൾക്ക് പുറമേ വീടുകളിലും പരിശോധന നടത്തുന്നുണ്ട്. നികുതി വെട്ടിപ്പ്, രേഖകളില്ലാത്ത സ്വർണഇടപാട്, കണക്കിൽപ്പെടാത്ത സ്റ്റോക്ക്, ജിഎസ്ടി നിയമലംഘനങ്ങൾ തുടങ്ങിയ പരാതികളുടെ അടിസ്ഥാനത്തിലാണ് പരിശോധന നടക്കുന്നത്.
