അമിത വിയര്‍പ്പും വിട്ടുമാറാത്ത ക്ഷീണവുമാണോ? ഹൃദയാഘാതത്തിന് മുമ്പ് ശരീരം നല്‍കുന്ന ഈ സൂചനകള്‍ അവഗണിക്കരുത്

Share our post

തുടക്കത്തില്‍ ഒരുപക്ഷെ ലക്ഷണങ്ങള്‍ പ്രകടമായിരിക്കില്ല. എന്നാല്‍ ആരോഗ്യനില മോശമാകുന്നതിന് അനുസരിച്ച് നമ്മുടെ ശരീരം തന്നെ ചില മുന്നറിയിപ്പുകള്‍ നല്‍കും രക്തക്കുഴലുകളില്‍ കൊഴുപ്പ് അടിഞ്ഞുകൂടി തടസമുണ്ടാകുന്നത് ഹൃദയാഘാതം ഉള്‍പ്പെടെയുള്ള ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാം. തുടക്കത്തില്‍ ഒരുപക്ഷെ ലക്ഷണങ്ങള്‍ പ്രകടമായിരിക്കില്ല. എന്നാല്‍ ആരോഗ്യനില മോശമാകുന്നതിന് അനുസരിച്ച് നമ്മുടെ ശരീരം തന്നെ ചില മുന്നറിയിപ്പുകള്‍ നല്‍കും. ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്ന ആ പ്രധാന ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് പരിശോധിക്കാം.

നെഞ്ചുവേദന/നെഞ്ചെരിച്ചില്‍ പോലുള്ള അസ്വസ്ഥത: ഹൃദയത്തിലേക്ക് ആവശ്യമായ രക്തം എത്താതിരിക്കുമ്പോള്‍ നെഞ്ചില്‍ ഭാരം അനുഭവപ്പെടാം. ഇത് കടുത്ത നെഞ്ചുവേദനയിലേക്കും നയിച്ചേക്കാം.

ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട്: വിശ്രമമേളയില്‍ പോലും ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുകയോ കിതപ്പ് അനുഭവപ്പെടുകയോ ചെയ്യുന്നത് ഹൃദയത്തിലേക്ക് ശരിയായി രക്തം പമ്പ് ചെയ്യുന്നില്ല എന്നതിന്റെ മറ്റൊരു ലക്ഷണമാണ്.

കാല്‍മുട്ടുകളിലും കാലുകളിലുമുണ്ടാകുന്ന വേദന: നടക്കുമ്പോള്‍ കാലില്‍ അനുഭവപ്പെടുന്ന വേദനയും തരിപ്പുമാണ് ഹൃദയാഘാതത്തിന്റെ മറ്റൊരു ലക്ഷണം. പെരിഫറല്‍ ആര്‍ട്ടറി ഡിസീസ് മൂലം കാലുകളിലേക്കുള്ള രക്തയോട്ടം കുറയുമ്പോഴാണ് വേദനയും തരിപ്പും ഉണ്ടാകുന്നത്.

വിട്ടുമാറാത്ത ക്ഷീണം: രക്തക്കുഴലുകളില്‍ തടസമുണ്ടാകുമ്പോള്‍ ശരീരത്തിലെ അവയവങ്ങളിലേക്ക് ആവശ്യമായ ഓക്‌സിജന്‍ എത്താതാകും. ഇത് പെട്ടെന്നുള്ള തലകറക്കത്തിനും ക്ഷീണത്തിനും കാരണമാകുകയും ചെയ്യും.

അമിതമായ വിയര്‍പ്പ്: ശൈത്യകാലത്തും അമിതമായി വിയര്‍ക്കുന്നത് ഹൃദയം കൂടുതല്‍ സമ്മര്‍ദത്തിലാണ് എന്നതിന്റെ ലക്ഷണമാണ്.

കഴുത്തിലും പുറത്തും അനുഭവപ്പെടുന്ന വേദന: രക്തക്കുഴലുകളിലെ തടസം അതികഠിനമായ ശരീരവേദനയിലേക്ക് നയിച്ചേക്കാം. കഴുത്തിലേക്കും താടിയെല്ലുകളിലേക്കും പുറം ഭാഗങ്ങളിലേക്കും ഈ വേദന പടരുന്നുണ്ടെങ്കില്‍ ഉടനെ ആരോഗ്യവിദഗ്ധരെ സമീപിക്കുക. സ്ത്രീകള്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!