അനുമതിയില്ലാതെ വിദേശയാത്ര; എഡിജിപി എസ് ശ്രീജിത്തിന് നൽകിയ ക്ലീൻ ചിറ്റ് റദ്ദാക്കി ഹൈക്കോടതി
കൊച്ചി: അനുമതിയില്ലാതെയുള്ള വിദേശയാത്രാ കേസില്‍ എഡിജിപി എസ് ശ്രീജിത്തിന് നല്കിയ ക്ലീന്‍ചിറ്റ് റദ്ദാക്കി ഹൈക്കോടതി. ശ്രീജിത്തിനെതിരായ ആരോപണം വ്യാജമെന്ന ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടാണ് ഹൈക്കോടതി റദ്ദാക്കിയത്. എസ് ശ്രീജിത്തിനെ സംരക്ഷിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയതിന് ചീഫ് സെക്രട്ടറിയെ ഹൈക്കോടതി വിമര്‍ശിച്ചു.
ശ്രീജിത്തിനെയും പരാതിക്കാരനെയും ഒരുമിച്ചിരുത്തി സംയുക്ത ഹിയറിംഗ് നടത്തിയത് തെറ്റെന്നും കോടതി വിമര്‍ശിച്ചു. പരാതിക്കാരനായ ദിപിന് എടവനയെ വീണ്ടും കേട്ട് പുതിയ റിപ്പോര്‍ട്ട് നല്കാന് ഹൈക്കോടതി ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി.
2026 ഫെബ്രുവരിയിൽ വിദേശത്ത് സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ എസ് ശ്രീജിത്ത് പൊലീസ് യൂണിഫോമിൽ അനധികൃതമായി പങ്കെടുത്തുവെന്നതായിരുന്നു കേസ്. എസ് ശ്രീജിത്ത് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്നും വിദേശയാത്രകളിൽ ചട്ടലംഘനം നടത്തിയെന്നതുൾപ്പെടെയായിരുന്നു പരാതി.
