അടിച്ചമർത്തുന്തോറും കൂടുതൽ ജനപിന്തുണ ആർജ്ജിക്കുന്നു; രാഹുലിന്റെ അറസ്റ്റിൽ പ്രതിഷേധവുമായി പിണറായി വിജയൻ

Share our post

തിരുവനന്തപുരം: നീറ്റ് പരീക്ഷാക്രമക്കേടില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധം അറിയിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കേന്ദ്രസര്‍ക്കാര്‍ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്തോറും കൂടുതല്‍ ജനപിന്തുണ ആര്‍ജ്ജിക്കുകയാണ് ഡല്‍ഹിയിലെ സമരം എന്നും ഇടത് വിദ്യാര്‍ത്ഥി സംഘടനകള്‍ ആദ്യം മുതല്‍ തന്നെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമരത്തില്‍ പങ്കെടുത്തിരുന്നുവെന്നും പിണറായി വിജയന്‍ പറഞ്ഞു.

‘വിവിധ പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളും എംപിമാരും സമരത്തിന്റെ ഭാഗമായി. സിപിഐഎം ജനറല്‍ സെക്രട്ടറിയും കേന്ദ്ര നേതാക്കളും എംപിമാരും പൊലീസ് അതിക്രമത്തിനെ ചെറുത്ത് സംരക്ഷണ വലയം തന്നെ തീര്‍ത്തിരുന്നു. പൊലീസിനൊപ്പം ലാത്തിയുമായി ഗുണ്ടാസംഘവും സമരക്കാരെ അക്രമിക്കുന്നതായി വാര്‍ത്തകള്‍ പുറത്ത് വരികയാണ്. ഇന്നലെ ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് നേതൃത്വവും സമരക്കാര്‍ക്ക് പിന്തുണയുമായി വന്നു. ലോക്‌സഭയിലും നീറ്റ് പരീക്ഷാ ക്രമക്കേടും മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നടക്കുന്ന സമരവും ഉന്നയിക്കുവാന്‍ പ്രതിപക്ഷം ശ്രമിച്ച് വരികയാണ്. രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തതില്‍ ശക്തമായ പ്രതിഷേധം അറിയിക്കുന്നു’,പിണറായി വിജയന്‍ പറഞ്ഞു.

രാഹുലിന്റെ അറസ്റ്റിനെ അപലപിച്ച് ടിവികെയും രംഗത്തെത്തിയിരുന്നു. രാജ്യതലസ്ഥാനത്ത് ജനാധിപത്യത്തെ അടിച്ചമര്‍ത്തുകയാണെന്നും ഡല്‍ഹിയില്‍ സമാധാനപരമായി പ്രതിഷേധിക്കുന്ന യുവജനതയെ പിന്തുണച്ചെത്തിയ രാഹുല്‍ ഗാന്ധിയെ പൊലീസ് വലിച്ചിഴച്ചത് പൗരാവകാശത്തിന്റെ കടുത്ത ലംഘനമാണെന്നും ടിവികെ രൂക്ഷമായി വിമര്‍ശിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!