ക്ഷേത്ര ജീവനക്കാരുടെ ശമ്പള പരിഷ്കരണം നടപ്പാക്കണം
പേരാവൂർ: ക്ഷേത്ര ജീവനക്കാരുടെ ശമ്പള പരിഷ്കരണം അടിയന്തരമായി നടപ്പാക്കണമെന്ന് മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ (സി.ഐ.ടിയു.) പേരാവൂർ ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. യൂണിയൻ ജില്ലാ വൈസ്.പ്രസിഡന്റ് ടി.കെ.സുധി ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് സി.ടി.അനീഷ് അധ്യക്ഷനായി. വി.കെ.സുരേഷ്, ടി.വിജയൻ, മുരളി മുഴക്കുന്ന് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: സി.ടി.അനീഷ് (പ്രസി.), വി.കെ.സുരേഷ് (സെക്ര.), മുരളി മുഴക്കുന്ന് (ഖജാ.).
