ഭാര്യയുടെ മരണ ശേഷം പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചെന്ന് പരാതി; പിതാവ് അറസ്റ്റിൽ

Share our post

അടൂർ : പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചെന്ന പരാതിയിൽ പിതാവിനെ അറസ്റ്റ് ചെയ്തു. 47 വയസ്സുകാരനായ അടൂർ സ്വദേശിയാണ് പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അറസ്റ്റിലായത്. പെൺകുട്ടി അമ്മയ്ക്കും അച്ഛനുമൊപ്പം വിദേശത്തായിരുന്നു.

2020ൽ അമ്മ രോഗം ബാധിച്ചു മരിച്ചു. അമ്മയുടെ മരണ ശേഷം പിതാവ് പീഡിപ്പിച്ചെന്നാണ് പെൺകുട്ടിയുടെ മൊഴി. 8–ാം ക്ലാസിൽ പഠിക്കുമ്പോൾ വിദേശത്തു വച്ചാണ് ആദ്യം പീഡിപ്പിച്ചതെന്നും പിന്നീട് നാട്ടിൽ എത്തിയ ശേഷവും പീഡനം തുടർന്നതായും മൊഴിയിൽ പറയുന്നു.

നാട്ടിൽ എത്തിയ ശേഷം കൊല്ലം ജില്ലയിലുള്ള സ്കൂളിലാണ് പെൺകുട്ടി പഠനം തുടർന്നത്. സ്കൂളിൽ നടന്ന കൗൺസലിങ്ങിനിടെയാണ് കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. ഇതിനു ശേഷം സ്കൂൾ അധികൃതർ ചൈൽഡ്‌ലൈൻ പ്രവർത്തകരെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ കൊട്ടാരക്കര പൊലീസിൽ പരാതി നൽകുകയായിരുന്നു. ആദ്യം കൊട്ടാരക്കര പൊലീസ് റജിസ്റ്റർ ചെയ്ത കേസ് പിന്നീട് അടൂർ പൊലീസ് സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു. പോക്സോ വകുപ്പ് പ്രകാരമാണ് കേസെടുത്തത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!