ഇടിമിന്നലിൽ സെർവർ തകരാറിലായി: കാലിക്കറ്റ്‌ സർവകലാശാല നാളത്തെ പരീക്ഷകൾ മാറ്റിവെച്ചു

Share our post

തേഞ്ഞിപ്പാലം (മലപ്പുറം): ഇടിമിന്നലിൽ സർവർ തകരാറിലായതിനെ തുടർന്ന് കാലിക്കറ്റ് സർവകലാശാല നാളെ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. സർവകലാശാലയുടെ സാങ്കേതിക തകരാറുകൾ പരിഹരിക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

നാളെ നടത്താൻ നിശ്ചയിച്ചിട്ടുള്ള ഇന്റേണൽ, പ്രാക്ടിക്കൽ, വൈവ വോസി പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ല. ഇവ മുൻനിശ്ചയിച്ച പ്രകാരം തന്നെ നടക്കും. മറ്റു ദിവസങ്ങളിലെ പരീക്ഷകൾ മുൻനിശ്ചയിച്ച പ്രകാരം നടക്കും.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!