കെഎസ്ആർടിസി ബജറ്റ് ടൂറിസത്തിൽ ഇനി നാലമ്പല ദർശനവും; ബുക്കിങ് ആരംഭിച്ചു
പത്തനംതിട്ട ∙ ബജറ്റ് ടൂറിസത്തിൽ ഉൾപ്പെടുത്തി ജില്ലയിലെ കെഎസ്ആർടിസി ഡിപ്പോകൾ നാലമ്പല ദർശനത്തിനുള്ള സൗകര്യം ഒരുക്കുന്നു. ഇതിനുള്ള ബുക്കിങ് തുടങ്ങി. തൃശൂർ തൃപ്രയാർ ശ്രീരാമ ക്ഷേത്രം, കൂടൽമാണിക്യം ഭാരത ക്ഷേത്രം, മൂഴിക്കുളം ലക്ഷ്മണ ക്ഷേത്രം, പായമ്മേൽ ശത്രുഘ്ന ക്ഷേത്രം എന്നിവയെ ഉൾപ്പെടുത്തിയാണ് 17 മുതൽ നാലമ്പല ദർശനം തുടങ്ങുന്നത്. ഇതിനു പുറമേ എറണാകുളം മാമലശ്ശേരി ശ്രീരാമ ക്ഷേത്രം, മേമുറി ഭാരത ക്ഷേത്രം, മുളക്കുളം ലക്ഷ്മണ ക്ഷേത്രം, നെടുങ്ങോട് ശത്രുഘ്ന ക്ഷേത്രം എന്നിവിടങ്ങൾ ഉൾപ്പെടുത്തി മറ്റൊരു പാക്കേജും ഒരുക്കിയിട്ടുണ്ട്. തൃശൂർ നാലമ്പല ദർശനത്തിനു 980 രൂപയും എറണാകുളത്തിന് 560 രൂപയുമാണ് ഒരാളുടെ നിരക്ക്. പത്തനംതിട്ട ഡിപ്പോയിൽനിന്നു 17ന് രാവിലെ 5ന് എറണാകുളത്തേക്കും 18നു രാത്രി 9നു തൃശൂരിലേക്കും പുറപ്പെടും. ഫോൺ: 9495752710
