കാഞ്ഞങ്ങാട് സംസ്ഥാന പാതയിൽ കാറിനു മുന്നിലേക്ക് മണ്ണിടിഞ്ഞു; ആർക്കും പരുക്കില്ല

Share our post

കാസർകോട് ∙ കാഞ്ഞങ്ങാട് സംസ്ഥാന പാതയിൽ ചെമ്മനാട് കോട്ടരുവത്ത് മണ്ണിടിഞ്ഞു. കാറിന് മുന്നിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. കാറിന് കേടുപാടുകൾ സംഭവിച്ചെങ്കിലും ആർക്കും പരുക്കില്ല. മണ്ണിടിഞ്ഞ് വീണതോടെ ഇതുവഴിയുള്ള ഗതാഗതം പൂർണമായി സ്തംഭിച്ചു. രാവിലെ പത്ത് മണിയോടെയാണ് മണ്ണിടിഞ്ഞുവീണത്.

കാസർകോട് – കാഞ്ഞങ്ങാട് തീരദേശ പാതയിലെ പള്ളം ഭാഗത്ത് വെള്ളക്കെട്ട്
മഴ ശക്തമായതോടെ കാസർകോട് – കാഞ്ഞങ്ങാട് തീരദേശ പാതയിലെ പള്ളം ഭാഗത്ത് രൂപപ്പെട്ട വെള്ളക്കെട്ട് യാത്രക്കാർക്കും നാട്ടുകാർക്കും വലിയ ദുരിതമാകുന്നു. റോഡിന്റെ ഇരുവശങ്ങളിലുമായി മഴവെള്ളം കെട്ടിക്കിടക്കുന്നു .വെള്ളക്കെട്ട് കാരണം ദിവസേന ഗതാഗത തടസ്സവും അപകട സാധ്യതയും വർധിച്ചു.റോഡിലെ കുഴികൾ വെള്ളത്തിനടിയിൽ മറഞ്ഞുകിടക്കുന്നതിനാൽ വാഹനങ്ങൾ കുഴികളിൽ വീണ് നിയന്ത്രണം നഷ്ടപ്പെടുന്ന സംഭവങ്ങൾ പതിവാകുകയാണെന്ന് പ്രദേശവാസികൾ പറയുന്നു.

ഇരുചക്ര വാഹനങ്ങൾ ചെറിയ അപകടങ്ങളിൽപെടുന്നത് സ്ഥിരമാകുകയാണ്. അപകടങ്ങൾ തടയാനുള്ള സംവിധാനവും ഇവിടെ ഇല്ല. ശക്തമായ മഴ പെയ്യുന്ന സമയങ്ങളിലും വാഹനങ്ങൾ അമിതവേഗത്തിൽ പോകുന്നു. വാഹനങ്ങൾ കടന്നുപോകുമ്പോൾ കാൽനടയാത്രക്കാരുടെ ദേഹത്ത് ചെളിവെള്ളം തെറിക്കുന്നു. വെള്ളക്കെട്ടു പരിഹാരിക്കാൻ നടപടികൾ ഇതുവരെ സ്വീകരിച്ചിട്ടില്ലെന്നാണ് പരാതി. മഴവെള്ളം ഒഴുകിപ്പോകുന്നതിനുള്ള ഓടകൾ മണ്ണും മാലിന്യങ്ങളും നിറഞ്ഞ് അടഞ്ഞുകിടക്കുന്നതും പ്രശ്നം രൂക്ഷമാക്കുന്നു.

റോഡിന്റെ ഉപരിതലം ഉയർത്തി പുനർനിർമിക്കുക, കാര്യക്ഷമമായ മഴവെള്ള നിർഗമന സംവിധാനം ഒരുക്കുക, അടഞ്ഞുകിടക്കുന്ന ഓടകൾ അടിയന്തരമായി ശുചീകരിക്കുക തുടങ്ങിയ മാർഗ്ഗങ്ങൾ അധികൃതർ സ്വീകരിക്കണമെന്നു നാട്ടുകാരും യാത്രക്കാരും ആവശ്യപ്പെട്ടു. അപകടങ്ങൾ ഒഴിവാക്കാൻ മുന്നറിയിപ്പ് ബോർഡുകളും താൽക്കാലിക സുരക്ഷാ സംവിധാനങ്ങളും ഒരുക്കണമെന്നും ആവശ്യപ്പെട്ടു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!