പു​തി​യ മു​ഖ്യ​മ​ന്ത്രി അ​ഹ​ങ്കാ​രി; സ​തീ​ശ​നെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി സു​കു​മാ​ര​ൻ നാ​യ​ർ

Share our post

കോ​ട്ട​യം: മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നെ​തി​രെ അ​തി​രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി എ​ൻ​എ​സ്എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി. ​സു​കു​മാ​ര​ൻ നാ​യ​ർ. പു​തി​യ മു​ഖ്യ​മ​ന്ത്രി അ​ഹ​ങ്കാ​രി​യാ​ണെ​ന്ന് സു​കു​മാ​ര​ൻ നാ​യ​ർ പ​റ​ഞ്ഞു.

പെ​രു​ന്ന​യി​ലെ എ​ൻ​എ​സ്എ​സ് ആ​സ്ഥാ​ന​ത്ത് ബ​ജ​റ്റ് സ​മ്മേ​ള​നം ന​ട​ക്കു​ന്ന​തി​നി​ട​യി​ലു​ള്ള പ്ര​സം​ഗ​ത്തി​ലാ​യി​രു​ന്നു പ​രാ​മ​ർ​ശം. ​പ​ണ്ട് പ​ല​ത​വ​ണ എ​ൻ​എ​സ്എ​സ് ആ​സ്ഥാ​ന​ത്തെ​ത്തി ത​ന്നെ കാ​ണാ​നാ​യി കാ​ത്തു​നി​ന്ന വ്യ​ക്തി​യാ​ണ് സ​തീ​ശ​ൻ. അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​പ്പോ​ൾ നി​ല​പാ​ട് മാ​റ്റു​ക​യും അ​ഹ​ങ്കാ​രി​യാ​യി മാ​റു​ക​യും ചെ​യ്തെ​ന്നും സു​കു​മാ​ര​ൻ നാ​യ​ർ വി​മ​ർ​ശി​ച്ചു.

ര​ണ്ടു ത​വ​ണ കാ​ണാ​ൻ അ​നു​മ​തി തേ​ടി​യി​ട്ടും മു​ഖ്യ​മ​ന്ത്രി സ​മ​യം ന​ൽ​കി​യി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു വി​മ​ർ​ശ​നം. മു​ഖ്യ​മ​ന്ത്രി​യെ കാ​ണാ​ൻ ര​ണ്ടു​ത​വ​ണ ദൂ​ത​ൻ മു​ഖാ​ന്തി​രം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും മു​ഖ്യ​മ​ന്ത്രി നി​രാ​ക​രി​ച്ചു.

ത​ന്‍റെ സ്വ​ന്തം കാ​ര്യ​ത്തി​നു വേ​ണ്ടി​യ​ല്ല മു​ഖ്യ​മ​ന്ത്രി​യെ കാ​ണാ​ൻ ശ്ര​മി​ച്ച​ത്. മു​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ന​ൽ​കി​യ നി​വേ​ദ​നം സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കാ​നാ​ണ് സ​തീ​ശ​നെ കാ​ണാ​ൻ തീ​രു​മാ​നി​ച്ച​ത്. ഇ​നി​യും മു​ഖ്യ​മ​ന്ത്രി​യെ കാ​ണാ​ൻ പോ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു.

മു​ഖ്യ​മ​ന്ത്രി പ​ല സ​മു​ദാ​യ നേ​താ​ക്ക​ളേ​യും അ​ന്വേ​ഷി​ച്ചു പോ​കു​ന്നു​ണ്ട്. എ​ൻ​എ​സ്എ​സി​ൽ വ​ന്നി​ല്ലെ​ങ്കി​ലും കു​ഴ​പ്പ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. സാ​മു​ദാ​യി​ക നേ​താ​ക്ക​ളു​ടെ തി​ണ്ണ നി​ര​ങ്ങാ​ൻ പോ​കി​ല്ലെ​ന്ന സ​തീ​ശ​ന്‍റെ പ​ഴ​യ പ​രാ​മ​ർ​ശ​വും അ​ദ്ദേ​ഹം പ്ര​സം​ഗ​ത്തി​നി​ടെ സൂ​ചി​പ്പി​ച്ചു.

എ​ൻ​എ​സ്എ​സ് ഡ​യ​റ​ക്ട​ർ ബോ​ർ​ഡി​ൽ​നി​ന്ന് കെ.​ബി.​ഗ​ണേ​ഷ് കു​മാ​റി​നെ ഒ​ഴി​വാ​ക്കി​യ​തി​നെ​ക്കു​റി​ച്ചും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു. ഗ​ണേ​ഷ് കു​മാ​റി​നെ പു​റ​ത്താ​ക്കി​യ​ത​ല്ല, കാ​ലാ​വ​ധി അ​വ​സാ​നി​ച്ച ശേ​ഷം ​വീ​ണ്ടും എ​ടു​ത്തി​ല്ലെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

എ​ൻ​എ​സ്എ​സി​ൽ ജ​നാ​ധി​പ​ത്യം ഉ​ണ്ട്. അ​ർ​ഹ​ത​യു​ള്ള ഒ​ട്ടേ​റെ​പ്പേ​ർ​ക്ക് അ​വ​സ​രം ന​ൽ​കേ​ണ്ട​ത് ആ​വ​ശ്യ​മാ​ണ്. ക്ര​മ​ക്കേ​ട് ന​ട​ന്നു എ​ന്ന് ഗ​ണേ​ഷ് കു​മാ​ർ ക​രു​തു​ന്നു​ണ്ടെ​ങ്കി​ൽ കേ​സ് കൊ​ടു​ക്കാ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!