കൊ​ട്ടി​യൂ​ർ വൈശാഖോത്സവം; നെ​യ്യ​മൃ​ത് സം​ഘ​ങ്ങ​ൾ മ​ഠ​ത്തി​ൽ ക​യ​റി

Share our post

ഇ​രി​ട്ടി: കൊ​ട്ടി​യൂ​ർ  വൈശാഖോത്സവ​ത്തി​ന് തു​ട​ക്കം കു​റി​ച്ചു​കൊ​ണ്ട് 28ന് ​ന​ട​ക്കു​ന്ന നെ​യ്യാ​ട്ട​ത്തി​നാ​യി വ്ര​തം നോ​ൽ​ക്കു​ന്ന വി​വി​ധ മ​ഠ​ങ്ങ​ളി​ലെ ഭ​ക്ത​സം​ഘ​ങ്ങ​ൾ ക​ല​ശം കു​ളി​ച്ച് മ​ഠ​ങ്ങ​ളി​ൽ പ്ര​വേ​ശി​ച്ച് വ്ര​തം ആ​രം​ഭി​ച്ചു.

ഇ​രി​ട്ടി മേ​ഖ​ല​യി​ൽ കീ​ഴൂ​ർ ഇ​ട​വ​യി​ലെ കീ​ഴൂ​ർ, പു​ന്നാ​ട് കു​ഴു​മ്പി​ൽ, മു​ഴ​ക്കു​ന്നി​ലെ പാ​ല, വ​ട്ട​ക്ക​യം, ചാ​വ​ശേ​രി, തി​ല്ല​ങ്കേ​രി, മു​രി​ങ്ങോ​ടി, തി​രു​വോ​ണ​പ്പു​റം, ആ​റ​ളം മ​ഠ​ങ്ങ​ളി​ലെ നെ​യ്യ​മൃ​ത് വ്ര​ത​ക്കാ​ർ ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ അ​താ​തി​ട​ങ്ങ​ളി​ൽ ന​ട​ന്ന ച​ട​ങ്ങു​ക​ളി​ൽ ക​ല​ശം കു​ളി​ച്ചാ​ണ് ക​ഠി​ന​വ്ര​തം ആ​രം​ഭി​ച്ച​ത്.കീ​ഴൂ​ർ മ​ഹാ​ദേ​വ​ക്ഷേ​ത്ര​ത്തോ​ട​നു​ബ​ന്ധി​ച്ച കീ​ഴൂ​ർ മ​ഠ​ത്തി​ൽ മ​ഠം കാ​ര​ണ​വ​ർ പി.​ആ​ർ. ഉ​ണ്ണി​കൃ​ഷ്ണ​ൻ ന​മ്പ്യാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ 15 പേ​രാ​ണ് വ്ര​തം നോ​ൽ​ക്കു​ന്ന​ത്.

ക​ല​ശം​കു​ളി ച​ട​ങ്ങു​ക​ൾ​ക്ക് ക്ഷേ​ത്രം മേ​ൽ​ശാ​ന്തി സു​ബ്ര​ഹ്‌​മ​ണ്യ​ൻ ന​മ്പൂ​തി​രി​പ്പാ​ട് കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. പു​ന്നാ​ട് കു​ഴു​മ്പി​ൽ മ​ഠ​ത്തി​ൽ നി​ട്ടൂ​ർ ഗോ​വി​ന്ദ​ൻ ന​മ്പ്യാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ 21 വ്ര​ത​ക്കാ​രാ​ണ് ക​ല​ശം​കു​ളി​ച്ച് മ​ഠ​ത്തി​ൽ പ്ര​വേ​ശി​ച്ച​ത്. ന​മ്പൂ​തി​രി​മാ​രാ​യ ന​വ​ഹാ​ര​ൻ, രാ​ജേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ച​ട​ങ്ങു​ക​ൾ ന​ട​ന്ന​ത്. തി​ല്ല​ങ്കേ​രി മ​ഠ​ത്തി​ൽ കാ​ര​ണ​വ​ർ വി​ല​ങ്ങേ​രി പ​ത്മ​നാ​ഭ​ൻ ന​മ്പ്യാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ 64 പേ​രാ​ണ് ഇ​ക്കു​റി നെ​യ്യ​മൃ​ത് സം​ഘ​ത്തി​ൽ ഉ​ള്ള​ത്. ഇ​വ​രും ക​ല​ശം കു​ളി​ച്ച് മ​ഠ​ത്തി​ൽ പ്ര​വേ​ശി​ച്ച് ക​ഠി​ന​വ്ര​തം ആ​രം​ഭി​ച്ചു. തി​രു​വോ​ണ​പ്പു​റം മ​ഠ​ത്തി​ൽ മു​പ്പ​ത് പേ​രാ​ണ് ക​ല​ശം കു​ളി​ച്ച് മ​ഠ​ത്തി​ൽ ക​യ​റി​യ​ത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!