കെഎസ്ആർടിസിയുടെ മുഴുവൻ ബസുകളിലും സൗജന്യ യാത്ര അനുവദിച്ചാൽ നഷ്ടം 112 കോടി; റിപ്പോർട്ട് കൈമാറി
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചാലുണ്ടാകുന്ന വരുമാന നഷ്ടം സംബന്ധിച്ച് സര്‍ക്കാരിന് റിപ്പോർട്ട് കൈമാറി. ഗതാഗത സെക്രട്ടറിക്കാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് കൈമാറിയത്.
ഓർഡിനറി ബസിൽ മാത്രം സൗജന്യം അനുവദിച്ചാൽ പ്രതിമാസം 57 കോടി നഷ്ടം ഉണ്ടാകും. സിറ്റി ഫാസ്റ്റ്, ഓർഡിനറി ബസുകളിൽ നടപ്പാക്കിയാൽ 65 കോടിയും ഓർഡിനറി, ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ് ബസുകളിൽ നടപ്പാക്കിയാൽ 90 കോടിയും നഷ്ടമുണ്ടാകുമെന്ന് റിപ്പോർട്ടിൽ പറയുന്നു. മുഴുവൻ ബസുകളിലും സൗജന്യയാത്ര അനുവദിച്ചാൽ പ്രതിമാസ നഷ്ടം 112 കോടി രൂപ നഷ്ടം വരും.
