ലോക കാഴ്ചാദിനം ജില്ലാതല ഉദ്ഘാടനം
കോളയാട്: ലോക കാഴ്ച ദിനത്തിന്റെ ജില്ലാ തല ഉദ്ഘാടനവും മെഗാ നേത്ര പരിശോധനാ ക്യാമ്പും കോളയാട് പഞ്ചായത്ത് അങ്കണത്തിൽ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് പി.പ്രഹ്ലാദൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം സാജൻ ചെറിയാൻ അധ്യക്ഷനായി. ഒപ്താൽമിക് സർജൻ ഡോ.രാജേഷ്ക്ലാസെടുത്തു.ഡോ.ആർദ്ര, വാർഡ് മെമ്പർ ശകുന്തള, പ്രസാദ്, ബാബുരാജ് എന്നിവർ സംസാരിച്ചു.
