സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി: കൂടുതൽ വൈദ്യുതി വാങ്ങാനൊരുങ്ങി കെഎസ്ഇബി; ടെൻഡർ ക്ഷണിച്ചു

Share our post

തിരുവനന്തപുരം: സംസ്ഥാനത്തെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധി മറികടക്കാൻ കൂടുതൽ വൈദ്യുതി വാങ്ങാൻ ഒരുങ്ങി കെഎസ്ഇബി. ഇതിനായി ടെൻഡർ ക്ഷണിച്ചു. ജനുവരി മുതൽ മെയ് വരെയുള്ള കാലയളവിലേക്കാണ് ടെൻഡർ വിളിച്ചിരിക്കുന്നത്. വിവിധ സമയങ്ങളിലേക്ക് 300 മുതൽ 1300 മെഗാവാട്ട് വരെയാണ് വാങ്ങുക.

അതേസമയം, സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമൊരുക്കാൻ എൻടിപിസി ലിമിറ്റഡിന്റെ പിന്തുണ ലഭിച്ചതായി മന്ത്രി സണ്ണി ജോസഫ് ഇന്നലെ വ്യക്തമാക്കിയിരുന്നു. കായംകുളത്ത് 2000 മെഗാവാട്ട് ശേഷിയുള്ള ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം നടപ്പാക്കാൻ കെഎസ്ഇബിയും എൻടിപിസിയും ഉടൻ ധാരണാപത്രം ഒപ്പുവെക്കുമെന്നും അ​ദ്ദേഹം പറഞ്ഞിരുന്നു.

വൈദ്യുതി ലഭ്യത ഉറപ്പാക്കുന്നതിനൊപ്പം കെഎസ്ഇബിയുടെ സാങ്കേതിക പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനും എൻടിപിസിയുടെ പ്രൊഫഷണൽ വൈദഗ്ധ്യം പ്രയോജനപ്പെടുത്തും. വൈദ്യുതി മേഖലയിൽ കൂടുതൽ കാര്യക്ഷമമായ സംവിധാനങ്ങൾ ഒരുക്കുന്നതിനാണ് ഈ സഹകരണം. അതേസമയം, കേരളത്തിലെ വൈദ്യുതി ആവശ്യകത നിറവേറ്റുന്നതിനായി മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വൈദ്യുതി എത്തിക്കുന്നതും പരിഗണനയിലാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!