മെ​ല​ഡി ചോ​ക്ലേ​റ്റ് സ്റ്റോ​ക്ക് തീ​ർ​ന്നു! മോ​ദി-​മെ​ലോ​നി ‘മെ​ല​ഡി’ റീ​ലി​ന് പി​ന്നാ​ലെ ഇ​ന്ത്യ​യി​ൽ മി​ഠാ​യി ക്ഷാ​മം

Share our post

ന്യൂ​ഡ​ൽ​ഹി: “മെ​ല​ഡി ഇ​ത്ര​യും ചോ​ക്ലേ​റ്റി ആ​കാ​ൻ കാ​ര​ണ​മെ​ന്താ​ണ്?” – വ​ർ​ഷ​ങ്ങ​ളാ​യി ഇ​ന്ത്യ​ൻ ജ​ന​ത ചോ​ദി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ഈ ​ചോ​ദ്യ​ത്തി​ന് ഒ​ടു​വി​ൽ സോ​ഷ്യ​ൽ മീ​ഡി​യ ഉ​ത്ത​രം ക​ണ്ടെ​ത്തി​യി​രി​ക്കു​ക​യാ​ണ്; അ​ത് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യാ​ണ്!

ത​ന്‍റെ ഇ​റ്റ​ലി സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ പ്ര​ധാ​ന​മ​ന്ത്രി മോ​ദി ഇ​റ്റാ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ജോ​ർ​ജി​യ മെ​ലോ​നി​ക്ക് ‘മെ​ല​ഡി’ മി​ഠാ​യി സ​മ്മാ​നി​ച്ച വീ​ഡി​യോ ക​ഴി​ഞ്ഞ ദി​വ​സം വൈ​റ​ലാ​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ ഇ​ന്ത്യ​യി​ലെ പ്ര​മു​ഖ ക്വി​ക്ക് കോ​മേ​ഴ്‌​സ് ആ​പ്പു​ക​ളാ​യ ബ്ലി​ങ്കി​റ്റ്, സെ​പ്റ്റോ, ഇ​ൻ​സ്റ്റാ​മാ​ർ​ട്ട് എ​ന്നി​വ​യി​ലെ​ല്ലാം മെ​ല​ഡി മി​ഠാ​യി മി​നി​റ്റു​ക​ൾ​ക്ക​കം വി​റ്റു​തീ​ർ​ന്നു. മെ​ട്രോ ന​ഗ​ര​ങ്ങ​ളി​ല​ട​ക്കം ഈ ​ആ​പ്പു​ക​ളി​ൽ ‘ഔ​ട്ട് ഓ​ഫ് സ്റ്റോ​ക്ക്’ ബോ​ർ​ഡു​ക​ളാ​ണ് ഇ​പ്പോ​ൾ കാ​ണി​ക്കു​ന്ന​ത്.

സോ​ഷ്യ​ൽ മീ​ഡി​യ ഏ​റെ​ക്കാ​ല​മാ​യി ഇ​രു​നേ​താ​ക്ക​ളു​ടെ​യും പേ​രു​ക​ൾ ചേ​ർ​ത്ത് വി​ളി​ക്കു​ന്ന ‘മെ​ലോ​ഡി’ എ​ന്ന വാ​ക്ക് ത​ന്നെ​യാ​ണ് വീ​ഡി​യോ പു​റ​ത്തു​വ​ന്ന​തോ​ടെ വീ​ണ്ടും ത​രം​ഗ​മാ​യ​ത്. “സ​മ്മാ​ന​ത്തി​ന് ന​ന്ദി” എ​ന്ന കു​റി​പ്പോ​ടെ മെ​ലോ​നി ത​ന്നെ​യാ​ണ് 12 സെ​ക്ക​ൻ​ഡ് ദൈ​ർ​ഘ്യ​മു​ള്ള ഈ ​റീ​ൽ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ച​ത്.

വീ​ഡി​യോ ക​ണ്ട് കൗ​തു​കം മൂ​ത്ത ഇ​ന്ത്യ​ക്കാ​ർ കൂ​ട്ട​ത്തോ​ടെ മി​ഠാ​യി ഓ​ർ​ഡ​ർ ചെ​യ്യാ​ൻ തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് ക്വി​ക്ക് കോ​മേ​ഴ്‌​സ് ആ​പ്പു​ക​ൾ പ്ര​തി​സ​ന്ധി​യി​ലാ​യ​ത്. ആ​പ്പി​ൽ മെ​ല​ഡി മി​ഠാ​യി​ക്കാ​യു​ള്ള തി​ര​ച്ചി​ൽ പെ​ട്ടെ​ന്ന് കു​തി​ച്ചു​യ​ർ​ന്ന​താ​യി ബ്ലി​ങ്കി​റ്റ് ത​ങ്ങ​ളു​ടെ ഇ​ൻ​സ്റ്റാ​ഗ്രാം പേ​ജി​ലൂ​ടെ ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!