സൗജന്യ ആയുർവേദ ക്യാമ്പ്

Share our post

പേരാവൂർ: സീനിയർ ചേംബർ ഇന്റർനാഷണൽ മുരിങ്ങോടി സെൻട്രൽ ലീജിയൻ, പേരാവൂർ പഞ്ചായത്ത്, പേരാവൂർ ആയുർവേദാസ്പത്രി എന്നിവ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി. പഞ്ചായത്ത് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.എ.രജീഷ് അധ്യക്ഷനായി.

ഡോ.പി.വി.സലീം, ഡോ.ധന്യ എന്നിവർ ക്ലാസ് നയിച്ചു. എസ്.സി.ഐ മുരിങ്ങോടി സെൻട്രൽ ലീജിയൻ ഭാരവാഹികളായ എൻ.കെ. മോഹൻദാസ്, സി.സുഭാഷ്, ബാബു ജോസ്, രഞ്ജിനി, പി.ശശി എന്നിവർ സംസാരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!