ക​രാ​ർ ഇ​ഷ്ട​ക്കാ​ർ​ക്ക് ന​ൽ​കി​യെ​ന്ന ആ​രോ​പ​ണം; മു​ൻ മേ​യ‍ർ ആ​ര്യാ രാ​ജേ​ന്ദ്ര​നെതിരെ അന്വേഷണം

Share our post

തി​രു​വ​ന​ന്ത​പു​രം: കോ​ർ​പ്പറേഷന് കീ​ഴി​ലു​ള്ള ക​മ​ലേ​ശ്വ​ര​ത്തെ ക​ണ്‍​വെ​ൻ​ഷ​ൻ സെ​ന്‍റ​റി​ന്‍റെ ക​രാ​ർ മു​ൻ മേ​യ​റാ​യി​രു​ന്ന ആര്യാ രാ​ജേ​ന്ദ്ര​ൻ ഇ​ഷ്ട​ക്കാ​ർ​ക്ക് ന​ൽ​കി​യെ​ന്ന ആ​രോ​പ​ണ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ മേ​യ​ർ വി വി ​രാ​ജേ​ഷ് കോർപ്പറേഷൻ സെ​ക്ര​ട്ട​റി ബി​നി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി. അ​ടു​ത്ത കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ച​ർ​ച്ച​ചെ​യ്തു തുടർ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും കഴിഞ്ഞ ദിവസം ചേ​ർ​ന്ന കൗ​ണ്‍​സി​ൽ യോ​ഗത്തിലാണ് തീ​രു​മാ​നം.

ഭ​ര​ണ​പ​ക്ഷ​ത്തെ വി ​ജി ഗി​രി​കു​മാ​റാ​ണു യോ​ഗ​ത്തി​ൽ വി​ഷ​യം ഉ​ന്ന​യി​ച്ച​ത്. ധ​ന​കാ​ര്യ സ്ഥി​രം സ​മി​തി​യെ മ​റി​ക​ട​ന്ന് എൻജിനീ​യ​റിം​ഗ് വി​ഭാ​ഗം വ​ഴി ക​രാ​ർ ന​ൽ​കി​യ​ത് ദു​രൂ​ഹ​മാ​ണെ​ന്നു ഗി​രി​കു​മാ​ർ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ഭ​ര​ണ​സ​മി​തി ന​ട​ത്തി​യ അ​ഴി​മ​തി​യു​ടെ ഒ​ര​റ്റം മാ​ത്ര​മാ​ണി​ത്. ഇ​തു സം​ബ​ന്ധി​ച്ച പേ​പ്പ​ർ ഫ​യ​ൽ മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ അ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​ർ ക​ണ്ടു തീ​രു​മാ​ന​മെ​ടു​ത്തു. എ​ന്നാ​ൽ സെ​ക്ര​ട്ട​റി ക​ണ്ടി​ട്ടു​മി​ല്ല. കോ​ർ​പ്പറേ​ഷ​ന്‍റെ ആ​സ്തിക​ൾ ലേ​ലം ചെ​യ്യേ​ണ്ട​തും ക​രാ​ർ ന​ൽ​കേ​ണ്ട​തും ധ​ന​കാ​ര്യ സ്ഥി​രം സ​മി​തി​യാ​ണ്. ക​ഴി​ഞ്ഞ ഭ​ര​ണ​സ​മി​തി​യു​ടെ കാ​ല​ത്ത് ധ​ന​കാ​ര്യ സ്ഥി​രം സ​മി​തി​യി​ൽ ഭൂ​രി​പ​ക്ഷ​വും ബിജെപി അം​ഗ​ങ്ങ​ളാ​യി​രു​ന്നു. ഇ​തു മ​ന​സി​ലാ​ക്കി​യാ​ണു വ​ള​ഞ്ഞ വ​ഴി​യി​ൽ എ​ൻ​ജി​നീ​യ​റിം​ഗ് വി​ഭാ​ഗ​ത്തെ ഉ​പ​യോ​ഗി​ച്ച് ആ​ര്യ തീ​രു​മാ​നം ന​ട​പ്പി​ലാ​ക്കി​യ​തെ​ന്നും ഗി​രി​കു​മാ​ർ പ​റ​ഞ്ഞു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് മേ​യ​ർ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച​ത്.

കോ​ർ​പ്പ​റേ​ഷ​ന്‍റെ ആ​സ്തിക​ളെ സം​ബ​ന്ധി​ച്ച് ധ​വ​ള​പ​ത്രം പു​റ​ത്തി​റ​ക്ക​ണ​മെ​ന്ന് കെ എ​സ് ശ​ബ​രീ​നാ​ഥ് ആ​വ​ശ്യ​പ്പെ​ട്ടു. ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം, സ്ഥി​രം, ക​രാ​റു​കാ​ർ എ​ന്നി​വ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ പ്ര​ത്യേ​ക​മാ​യി പ്ര​സി​ദ്ധീ​ക​രി​ക്ക​ണ​മെ​ന്നും അ​ന​ധി​കൃ​ത നി​യ​മ​ന​ങ്ങ​ൾ ക​ണ്ടെ​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!