പ​ഴ​ശി അ​ണ​ക്കെ​ട്ടി​ൽ മ​ണ​ൽ ഉ​ണ്ട്; ലേ​ലം ചെ​യ്യാ​ൻ ന​ട​പ​ടി​യി​ല്ല

Share our post

മ​ട്ട​ന്നൂ​ർ: പ​ഴ​ശി അ​ണ​ക്കെ​ട്ടി​ൽ മ​ണ​ൽ കു​മി​ഞ്ഞു​കൂ​ടി​യി​ട്ടും ലേ​ലം ചെ​യ്തു വി​ൽ​പ​ന ന​ട​ത്താ​നു​ള്ള ന​ട​പ​ടി​യി​ല്ല. വ​ർ​ഷം തോ​റും സ​ർ​ക്കാ​രി​ലേ​ക്ക് കോ​ടി​ക​ൾ ല​ഭി​ക്കു​ന്ന​താ​ണ് ഇ​തോ​ടെ ഇ​ല്ലാ​താ​കു​ന്ന​ത്. പു​ഴ​യി​ല്‍നി​ന്ന് മ​ണ​ൽ വാ​രു​ന്ന​തി​ന് സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കാ​തെ​യി​രു​ന്ന​തി​നാ​ൽ അ​ന​ധി​കൃ​ത മ​ണ​ലൂ​റ്റും ക​ട​ത്തും വ്യാ​പ​ക​മാ​യി​രി​ക്കു​ക​യാ​ണ്. ഇ​തോ​ടെ, പ്ര​തി​ദി​നം സ​ര്‍​ക്കാ​രി​ന് ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്‌​ട​മാ​ണ് സം​ഭ​വി​ക്കു​ന്ന​ത്.

മു​മ്പു​ണ്ടാ​യ ഉ​രു​ള്‍​പൊ​ട്ട​ലി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും പ​ഴ​ശി പു​ഴ​യു​ടെ പ​ല ഭാ​ഗ​ങ്ങ​ളി​ലും കോ​ടി​ക​ള്‍ വി​ല​മ​തി​ക്കു​ന്ന മ​ണ​ലാ​ണ് ഒ​ഴി​കി​യെ​ത്തി​യ​ത്. പ​ഴ​ശി പു​ഴ​യു​ടെ ഭാ​ഗ​മാ​യ ഇ​രി​ട്ടി, വ​ള​ളി​യാ​ട്, പ​ടി​യൂ​ര്‍, പൂ​വം, കു​യി​ലു​ര്‍, എ​ട​ക്കാ​നം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് വ്യാ​പ​ക​മാ​യി മ​ണ​ല്‍ വ​ന്ന​ടി​ഞ്ഞ​ത്. സ​ര്‍​ക്കാ​രി​ലേ​ക്ക് കോ​ടി​ക​ളു​ടെ വ​രു​മാ​നം ല​ഭി​ക്കു​ന്ന മ​ണ​ല്‍ ശേ​ഖ​ര​ണം ലേ​ലം ചെ​യ്യേ​ണ്ട കാ​ര്യ​ത്തി​ല്‍ ഇ​നി​യും വ്യ​ക്ത​ത​യി​ല്ല.

പ​ത്ത് വ​ർ​ഷം മു​മ്പ് വ​രെ പ​ഴ​ശി ഡാ​മി​ൽനി​ന്ന് മ​ണ​ൽ വാ​രു​ന്ന​ത് ലേ​ലം ചെ​യ്തി​രു​ന്നു. ഒ​ന്ന​ര​ക്കോ​ടി​യോ​ളം രൂ​പ​യ്ക്കാ​ണ് ലേ​ലം ന​ട​ന്ന​ത്. സ​ർ​ക്കാ​ർ ന​ൽ​കു​ന്ന പാ​സ് മു​ഖേ​ന​യാ​ണ് ആ​വ​ശ്യ​ക്കാ​ർ​ക്ക് മ​ണ​ൽ വി​ത​ര​ണം ചെ​യ്തി​രു​ന്ന​ത്. ഇ​ത് നി​ർ​ധ​ന കു​ടും​ബ​ങ്ങ​ൾ​ക്ക് ആ​ശ്വാ​സ​മാ​യി​രു​ന്നു. വ​ർ​ഷം​തോ​റും ന​ട​ക്കു​ന്ന ലേ​ല ന​ട​പ​ടി​ക​ൾ ന​ട​ക്കാ​തെ വ​ന്ന​തോ​ടെ പു​ഴ​യി​ൽ മ​ണ​ൽ നി​റ​ഞ്ഞു വ​രി​ക​യാ​ണ്. മ​ണ​ൽ നി​റ​യു​ന്ന​തി​നൊ​പ്പം പു​ഴ നി​ക​ന്നു പോ​കു​ന്ന അ​വ​സ്ഥ​യാ​ണ്. പു​ഴ​യി​ലെ മ​ണ​ൽ നീ​ക്കം ചെ​യ്തി​ല്ലെ​ങ്കി​ൽ വീ​ണ്ടും പ്ര​ള​യ സാ​ധ്യ​ത​യ്ക്ക് വ​ഴി​യൊ​രു​ക്കു​ക​യാ​ണ്.

അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ കാ​ര​ണം പു​ഴ​യി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന മ​ണ​ൽ​കൊ​ള്ള ന​ട​ത്തു​ക​യാ​ണ്. പ​ഴ​ശി ഡാം ​പ​രി​സ​ര​ങ്ങ​ളി​ൽ നി​ന്നാ​ണ് കൂ​ടു​ത​ലാ​യും മ​ണ​ൽ വാ​ര​ൽ വ്യാ​പ​ക​മാ​യി ന​ട​ക്കു​ന്ന​ത്.

ട​യ​ര്‍ ട്യൂ​ബു​ക​ള്‍ ഘ​ടി​പ്പി​ച്ച ച​ങ്ങാ​ട​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ചും കൂ​റ്റ​ന്‍ തോ​ണി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള മ​ണ​ല്‍​വാ​ര​ല്‍ യ​ന്ത്ര​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ചു​മാ​ണ് വ്യാ​പ​ക​മാ​യി മ​ണ​ലൂ​റ്റി ക​ട​ത്തു​ന്ന​ത്. അ​ധി​കൃ​ത​ർ പു​ഴ​ക്ക​ര​യു​ടെ ഭാ​ഗ​ത്തു പോ​ലും തി​രി​ഞ്ഞു നോ​ക്കാ​റി​ല്ല. മ​ണ​ല്‍ ക​ട​ത്ത് ത​ട​യാ​ന്‍ പോ​ലീ​സോ റ​വ​ന്യൂ വ​കു​പ്പോ ത​യാ​റാ​കു​ന്നി​ല്ലെ​ന്നും ആ​രോ​പ​ണ​മു​ണ്ട്.

വി​ദ​ഗ്ദ്ധ സ​മി​തി​യെ നി​യോ​ഗി​ച്ച് പ​ഠ​നം ന​ട​ത്തി പു​ഴ​ക​ള്‍​ക്കും പ്ര​കൃ​തി​ക്കും ദോ​ഷ​ക​ര​മ​ല്ലാ​തെ പ്രാ​ദേ​ശി​ക സ​മി​തി​ക​ളു​ടെ​യോ പ​ഞ്ചാ​യ​ത്തു സ​മി​തി​ക​ളു​ടെ​യോ മേ​ല്‍​നോ​ട്ട​ത്തി​ല്‍ മ​ണ​ലെ​ടു​പ്പ് ന​ട​ത്താ​ന്‍ അ​നു​മ​തി ന​ല്‍​കി​യാ​ല്‍ മ​ണ​ലൂ​റ്റ് ത​ട​യാ​നും സ​ര്‍​ക്കാ​ര്‍ ഖ​ജ​നാ​വി​ലേ​ക്ക് കോ​ടി​ക​ള്‍ വ​രു​മാ​ന​മു​ണ്ടാ​ക്കാ​നും ക​ഴി​യും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!