മുഖ്യമന്ത്രിയുടെ ഡാഷ് മോൻ പ്രയോഗം; പിണറായി ഉദ്ദേശിച്ചത് പൊന്നു മോനേ എന്നാകാം: ഇ.പി.ജയരാജൻ
കണ്ണൂർ: മുഖ്യമന്ത്രിയുടെ ഡാഷ് മോൻ പ്രയോഗത്തിൽ വിശദീകരണവുമായി സിപിഎം നേതാവ് ഇ.പി.ജയരാജൻ. രേവന്ത് റെഡ്ഡിയെ ഡാഷ് മോനെയെന്ന് മുഖ്യമന്ത്രി വിളിച്ചത് പൊന്നു മോനേ എന്നാകാം ഉദ്ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പിണറായിയുടെത് മൃദുലമായ പ്രയോഗം മാത്രമാണ്. രേവന്ത് റെഡ്ഡി പിണറായി വിജയനെതിരെ പറഞ്ഞതിനു കടുത്ത പ്രയോഗം തന്നെ വേണം. മുഖ്യമന്ത്രി പറഞ്ഞത് അസഭ്യമല്ല. സിനിമാ ഡയലോഗ് എടുത്ത് മുഖ്യമന്ത്രിക്കെതിരെ ഉപയോഗിക്കാന്‍ പറ്റുമോ? രേവന്ത് റെഡ്ഡിയെ കൊണ്ട് പറയിച്ചതും ആകാം.
മുഖ്യമന്ത്രിയെന്ന നിലവാരം രേവന്ത് സൂക്ഷിച്ചില്ല. മറുപ്രതികരണം സ്വാഭാവികമാണ്. സീനിയറായ നേതാവിനെ കുറിച്ച് പരിഹാസ്യമായ പ്രതികരണം നടത്താന്‍ പാടില്ലായിരുന്നുവെന്നും ഇ.പി. ജയരാജന് പറഞ്ഞു.
