ത​ളി​പ്പ​റ​മ്പിൽ 23.17 ഗ്രാം ​എം.​ഡി.​എം​.എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ‌

Share our post

കണ്ണൂർ: ത​ളി​പ്പ​റ​മ്പ് ടൗ​ണി​ൽ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ 23.1677 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി യു​വാ​വി​നെ ജി​ല്ലാ റൂ​റ​ൽ പൊ​ലി​സ് മേ​ധാ​വി​യു​ടെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഡാ​ൻ​സാ​ഫ് ടീ​മും ത​ളി​പ്പ​റ​മ്പ് പൊ​ലി​സും സം​യു​ക്ത​മാ​യി പി​ടി​കൂ​ടി.

ഇ​രി​ക്കൂ​ർ പെ​രു​വ​ള​ത്തു​പ​റ​മ്പ് വ​യ​ക്കാം​കോ​ട് കെ.​ആ​ർ സാ​ജി​ദ് (40) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​ന്നു പു​ല​ർ​ച്ചെ ര​ണ്ടോ​ടെ ത​ളി​പ്പ​റ​മ്പ് ടൗ​ൺ സ്ക്വ​യ​റി​ന് സ​മീ​പ​ത്തെ ബ​സ് വെ​യി​റ്റിം​ഗ് ഷെ​ൽ​ട്ട​റി​ന് സ​മീ​പ​മാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.

പ​ട്രോ​ളിം​ഗ് ന​ട​ത്തു​ക​യാ​യി​രു​ന്ന ത​ളി​പ്പ​റ​മ്പ് എ​സ്ഐ സി.​ജി. സാം​സ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലി​സ് സം​ഘം സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ട യു​വാ​വി​നെ ചോ​ദ്യം ചെ​യ്യു​ക​യും പ​രി​ശോ​ധി​ക്കു​ക​യാ​യി​രു​ന്നു. മ​യ​ക്കു​മ​രു​ന്ന് ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച​തെ​ന്ന് ക​രു​തു​ന്ന ബാ​ഗ്, മൊ​ബൈ​ൽ ഫോ​ൺ, പാ​ൻ കാ​ർ​ഡ് എ​ന്നി​വ​യും പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ക​ഴി​ഞ്ഞ ദി​വ​സം ത​ളി​പ്പ​റ​മ്പി​ൽ നി​ന്ന് എം​ഡി​എം​എ​യു​മാ​യി പി​ടി​കൂ​ടി​യ ക​ണ്ണൂ​ർ സ്വ​ദേ​ശി​യെ ചോ​ദ്യം ചെ​യ്ത​പ്പോ​ൾ ല​ഭി​ച്ച വി​വ​ര​ത്തെ തു​ട​ർ​ന്ന് സാ​ജി​ദി​നെ പൊ​ലി​സ് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​യി​രു​ന്നു.

ഗ്രേ​ഡ് എ​എ​സ്ഐ ടി.​ഒ.​മോ​ഹ​ൻ​ദാ​സ്, സീ​നി​യ​ർ സി​പി​ഒ സ​രീ​ഷ്, ഡാ​ൻ​സാ​ഫ് ടീ​മി​ലെ എ​എ​സ്ഐ പ്ര​മോ​ദ്, സീ​നി​യ​ർ സി​പി​ഒ മാ​രാ​യ ബി​നേ​ഷ്, സ​ജി​ത്ത് എ​ന്നി​വ​രും പൊ​ലി​സ് സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!