എം.എ.ബേബിയുടെ അറസ്റ്റ്; പേരാവൂരിൽ സി. പി. എം പ്രതിഷേധം
പേരാവൂർ : സി.പി.എം ജനറൽ സെക്രട്ടറി എം.എ ബേബി ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സി.പി.എം പേരാവൂർ ഏരിയ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി . ജില്ലാ കമ്മിറ്റി അംഗം അഡ്വ :എം.രാജൻ, ഏരിയ സെക്രട്ടറി സി.ടി.അനീഷ്, ഏരിയ കമ്മിറ്റി അംഗങ്ങളായ കെ. എ രജീഷ്, കെ.പി.സുരേഷ് കുമാർ, പി.വി.പ്രഭാകരൻ, ടി.രഗിലാഷ്, പേരാവൂർ ലോക്കൽ സെക്രട്ടറി കെ.സി.സനിൽകുമാർ എന്നിവർ സംസാരിച്ചു.
