പേരാവൂരിൽ വൈദ്യുതി മുടക്കം പതിവ്; പ്രതിഷേധവുമായി യു.എം.സി
പേരാവൂർ: ടൗണിൽ തുടർച്ചയായി ഉണ്ടാകുന്ന വൈദ്യുതി മുടക്കത്തിനെതിരെ യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ പേരാവൂർ യൂണിറ്റ് രംഗത്ത്. മുന്നറിയിപ്പ് ഇല്ലാതെ വൈദ്യുതി വിച്ചേദിക്കുന്നതിനാൽ ചെറുകിട വ്യാപാരികളുടെ അന്നം മുട്ടിക്കുന്ന നടപടിയാണ് കെ.എസ്.ഇ.ബി നടത്തുന്നത്. ഇത്തരം വ്യാപാര ദ്രോഹ നടപടി അവസാനിപ്പിക്കണമെന്ന് യുണൈറ്റഡ് മർച്ചൻ്റ്സ് ചേമ്പർ പേരാവൂർ യൂണിറ്റ് ആവശ്യപ്പെട്ടു.
