ഡി.വൈ.എഫ്.ഐയും എസ്.എഫ്.ഐയും പ്രതിഷേധ പ്രകടനം നടത്തി
പേരാവൂർ : തലസ്ഥാനത്തെ പോലീസ് നരനായാട്ടിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പേരാവൂർ ബ്ലോക്ക് കമ്മിറ്റിയും എസ്.എഫ്.ഐ പേരാവൂർ ഏരിയ കമ്മിറ്റിയും സംയുക്തമായിപ്രതിഷേധ പ്രകടനം നടത്തി. ജില്ലാ കമ്മിറ്റിയംഗങ്ങളായ ടി.രഗിലാഷ്, എൻ.രമ്യ, എസ്.എഫ്.ഐ ഏരിയ സെക്രട്ടറി എ.കെ.എഗൽ, പ്രസിഡന്റ് നവ്യ സുരേഷ്, ബ്ലോക്ക് കമ്മിറ്റിയംഗങ്ങളായ അക്ഷയ മനോജ്, ബിബിൻദാസ് എന്നിവർ സംസാരിച്ചു.
