പേരാവൂരിൽ ഗാന്ധിജയന്തി ദിനാചരണം
പേരാവൂർ : മണ്ഡലം കോൺഗ്രസ് പുഷ്പ്പാർച്ചനയും അനുസ്മരണവും നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജൂബിലി ചാക്കോ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അഡ്വ.ഷഫീർ ചെക്ക്യാട്ട് അധ്യക്ഷനായി. സുരേഷ് ചാലാറത്ത്, സണ്ണി മേച്ചേരി, ജിജോ അറക്കൽ, ശരത് ചന്ദ്രൻ, വി.കെ.റഫീഖ്, രാജീവൻ കളത്തിൽ, കെ.അംബുജാക്ഷൻ, കെ.കെ.സ്മിത, ആശ ബിജു എന്നിവർ സംസാരിച്ചു.
മണത്തണ ടൗൺ കോൺഗ്രസ് കമ്മിറ്റി പുഷ്പാർച്ചനയോടെ ആചരിച്ചു. ഡിസിസി ജനറൽ സെക്രട്ടറി ബൈജു വർഗീസ് ഉദ്ഘാടനം ചെയ്തു. ചോടത്ത് ഹരിദാസൻ അധ്യക്ഷനായി.ജോണി ചിറമ്മേൽ, തോമസ് പാറക്കൽ, വി.കെ.രവീന്ദ്രൻ, രാജു പാറനാൽ, വി.രവീന്ദ്രൻ , ഷിബു പുതുശ്ശേരി, ജിബിൻ കൂടത്തിൽ, ചിറക്കൽ ഔസേപ്പ്, സി.ഹരീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
സീനിയർ ചേംബർ ഇന്റർനാഷണൽ പേരാവൂർ സിറ്റിൽ ലീജിയൻ ദിശാസൂചികാ ബോർഡുകൾ ശുചീകരിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം നൂറുദ്ദീൻ മുള്ളേരിക്കൽ ഉദ്ഘാടനം ചെയ്തു. മനോജ് താഴെപ്പുര അധ്യക്ഷനായി. പഞ്ചായത്തംഗം കെ.പി.അബ്ദുൾ റഷീദ്, മനോജ്, സജീവൻ കളത്തിൽ, പി.വി.പ്രകാശൻ, സി.സി.ജോസ്, ടോമി ജോസഫ്, എ.സി.രമേശൻ എന്നിവർ സംസാരിച്ചു.
