വി ഡി സതീശന്‍ അടിമുടി പറ്റിപ്പ്, പൂക്കിയൊക്കെ മാറി, ഇപ്പോള്‍ സ്‌പോണ്‍സര്‍ സതീശനായി; എം വിജിന്‍

Share our post

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന്‍ കേരളത്തിലെ ജനങ്ങളെ പരിഹസിക്കുകയാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എം വിജിന്‍. മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറയുന്നില്ലെന്നും വി ഡി സതീശന്‍ അടിമുടി പറ്റിപ്പാണെന്നും വിജിന്‍ ആരോപിച്ചു. മുഖ്യമന്ത്രി വി ഡി സതീശന്റെ വിമാനയാത്രയുടെ സ്പോണ്‍സര്‍ ആരാണെന്നറിയാനുള്ള ഡിവൈഎഫ്ഐയുടെ പ്രതിഷേധ മത്സരത്തിന്റെ ഉദ്ഘാടനം സെക്രട്ടറിയേറ്റിന് മുന്നില്‍ വെച്ച് നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു വിജിന്‍.

മുഖ്യമന്ത്രിയെ സ്‌പോണ്‍സര്‍ ചെയ്താല്‍ അതും അഴിമതിയാണ്. അത് അറിഞ്ഞുകൂടാത്ത ആളല്ല വി ഡി സതീശന്‍. ഒരു മടിയും കൂടാതെ ന്യായീകരിക്കുകയാണെന്നും അല്‍പ്പമെങ്കിലും നാണമുണ്ടോയെന്നും വിജിന്‍ ചോദിച്ചു.

‘വി ഡി സതീശന്‍ ഇനിയും യാത്ര പോകുമെന്നാണ് പറയുന്നത്. മിസ്റ്റര്‍ വി ഡി സതീശന്‍ നിങ്ങള്‍ ആരെയാണ് വെല്ലുവിളിക്കുന്നത്’, അദ്ദേഹം ചോദിക്കുന്നു. ഇപ്പോള്‍ പൂക്കിയൊക്കെ മാറി. സ്‌പോണ്‍സര്‍ സതീശന്‍ ആയി മാറിയെന്നും എംഎല്‍എ പരിഹസിച്ചു.

വി ഡി സതീശന്‍ സര്‍ക്കാരിലെ മന്ത്രിമാര്‍ വിദേശയാത്ര പോയതിനെയും വിജിന്‍ പരിഹസിച്ചു. ചെന്നിത്തല അല്ല യാത്ര ചെയ്തത്. ആഭ്യന്തര വകുപ്പ് മന്ത്രിയാണ്. ജെനീഷിന് റിലാക്സേഷന്‍ വേണമെന്നാണ് പറയുന്നത്. 102 എംഎല്‍എമാരെ കിട്ടിയപ്പോള്‍ സ്‌പോണ്‍സര്‍മാരെയും കിട്ടി.
വയനാടില്‍ വീട് വച്ച് കൊടുക്കാന്‍ സ്‌പോണ്‍സര്‍മാരെ കിട്ടിയില്ലെന്നും വിജിന്‍ പറഞ്ഞു.

സതീശനെ എമര്‍ജന്‍സി ലാമ്പ് കമ്പനികളും സ്‌പോണ്‍സര്‍ ചെയ്തിട്ടുണ്ടോയെന്ന് തങ്ങള്‍ക്ക് സംശയമുണ്ട്. തങ്ങള്‍ക്ക് തെറ്റുപറ്റിയെന്ന് വോട്ട് ചെയ്ത ജനങ്ങള്‍ തലയില്‍ കൈവെച്ച് പറയുകയാണ്. ഇന്ന് നടത്തുന്നത് പ്രതിഷേധം മാത്രമാണ്. വരും ദിവസങ്ങളില്‍ ശക്തമായ സമരങ്ങളിലേക്ക് കടക്കും. സതീശന്റെ അഹങ്കാരവും നുണയും അവസാനിപ്പിക്കുമെന്നും വിജിന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, മുഖ്യമന്ത്രി വി ഡി സതീശന്റെ ചാര്‍ട്ടേഡ് വിമാനയാത്രയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. മുഖ്യമന്ത്രിയുടെ വിമാന യാത്രയുടെ ചെലവ് 19,88595 രൂപയാണെന്ന് വ്യക്തമാക്കുന്ന ഇന്‍വോയിസിന്റെ പകർപ്പ്  ലഭിച്ചു. കേളചന്ദ്ര ഏവിയേഷന്‍ ചിപ്‌സണ്‍ ഏവിയേഷന് നല്‍കിയതാണ് ഇന്‍വോയിസ്. മുഖ്യമന്ത്രി സഞ്ചരിച്ച കേളചന്ദ്രയുടെ വിമാനത്തിന് പണമടച്ചത് ചിപ്‌സണ്‍ ഏവിയേഷനായിരുന്നു. എന്നിരുന്നാലും മുഖ്യമന്ത്രിയുടെ വിമാന യാത്രയിലെ ദുരൂഹത തുടരുകയാണ്. സൗജന്യ വിമാനയാത്ര ഒരുക്കിയത് ചിപ്‌സണ്‍ എവിയേഷന്‍ ആണോ അതോ ചിപ്സണിന്റെ മറവില്‍ മറ്റൊരു വ്യവസായി ഉണ്ടോ എന്നതിലും സംശയമുയരുന്നുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!