മുഖ്യമന്ത്രിക്കെതിരെ സമൂഹമാധ്യമങ്ങളിൽ അധിക്ഷേപം; ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ

Share our post

കൊല്ലം: കേരള മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. കൊട്ടാരക്കര പടിഞ്ഞാറ്റിൻകരമുറിയിൽ ബിജുവിനെയാണ് എഴുകോൺ പോലീസ് അറസ്റ്റ് ചെയ്തത്.

ബിജു കാടാംകുളം എന്ന പേരുള്ള ഫെയ്‌സ്ബുക്ക് അക്കൗണ്ട് വഴി പൊതുപ്രവർത്തകരെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പോസ്റ്ററുകൾ പ്രസിദ്ധീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുകയായിരുന്നു ഇയാൾ. കൊട്ടാരക്കര സ്വദേശിയായ അഭിഭാഷകനാണ് ഇയാൾക്കെതിരേ പരാതി നൽകിയത്. കേസ് രജിസ്റ്റർ ചെയ്തതറിഞ്ഞ ഇയാൾ മൊബൈൽ ഫോൺ ഓഫ് ചെയ്ത് ഒളിവിൽ കഴിയുകയായിരുന്നു.

പോലീസ് നടത്തിയ അന്വേഷണത്തിൽ ബുധനാഴ്ച രാവിലെ എഴുകോൺ എസ്.ഐ ദീപു പിള്ളയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കൽനിന്ന് ഫെയ്‌സ്ബുക്ക് ഉപയോഗിച്ച മൊബൈൽ ഫോണും പോലീസ് പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട് മറ്റു ഉപകരണങ്ങൾ ഉണ്ടോ എന്നറിയുന്നതിന് പ്രതിയുടെ വീട് പോലീസ് പരിശോധിച്ചുവരികയാണ്.

പ്രതിയുടെ വീടും വാടകക്ക് താമസിക്കുന്ന വീട്ടിലും പോലീസ് പരിശോധന നടത്തി. പ്രതിയെ വിശദമായി ചോദ്യംചെയ്തുവരികയാണെന്നും പിടിച്ചെടുത്ത ഫോൺ പരിശോധനക്കായി കോടതി മുഖേന ഫോറെൻസിക് ലാബിൽ അയക്കും എന്നും കൊട്ടാരക്കര ഡിവൈഎസ്പി എസ്. ഷെരീഫ് പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!